പുരസ്കാരജേതാവിനെ ആദരിച്ചു - Bahrain Keraleeya Samajam

Breaking

Tuesday, October 4, 2011

പുരസ്കാരജേതാവിനെ ആദരിച്ചു

കേരളീയ സമാജം സാഹിത്യവേദി കുവൈത്ത് കേരള കലാവേദി പുരസ്കാരം നേടിയ കവി സുധി പുത്തന്‍വേലിക്കരയെ ആദരിച്ചു. സമകാലിക സമൂഹത്തിലെ ജീര്‍ണതകളോടും സാംസ്കാരിക അധഃപതനങ്ങളോടും കലഹിക്കുന്നതാണ് സുധിയുടെ രചനകള്‍ എന്ന് യോഗം അഭിപ്രായപ്പെട്ടു.

സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, സമാജം ലൈബ്രേറിയന്‍ മുരളീധര്‍ തമ്പാന്‍, സമാജം സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡിനര്‍ഹമായ തീമരചില്ലകളില്‍ എന്ന പുസ്തകം ചര്‍ച്ച ചെയ്തു. ശ്രീദേവി മേനോന്‍, ബാബു താമരശേരി, മിനേഷ് ആര്‍. മേനോന്‍, ഗഫൂര്‍ മൂക്കുതല, ടി.എസ്. നദീര്‍ എന്നിവര്‍ സുധിയുടെ കവിതകളുടെ വായനാനുഭവങ്ങള്‍ പങ്കുവച്ചു. ശീതള്‍ രാജ് കവിത അവതരിപ്പിച്ചു

No comments:

Pages