സാഹിത്യ ക്യാമ്പ് - Bahrain Keraleeya Samajam

Breaking

Monday, October 24, 2011

സാഹിത്യ ക്യാമ്പ്

ബഹറിന്‍ കേരളീയ സമാജം സാഹിത്യ അക്കാദമിയുമായി സഹകരിച്ചു നടത്തുന്ന രണ്ടാമത് സാഹിത്യ ക്യാമ്പിനു മുന്നോടിയായി നടക്കുന്ന അനുബന്ധ പരിപാടികളുടെ തീയതികളില്‍ നേരിയ പുന ക്രമീകരണം നടത്തിയതായി സംഘാടക സമിതി അറിയിച്ചു. ഒക്ടോബര്‍ ഇരുപത്തി രണ്ടിന് നടക്കേണ്ടിയിരുന്ന സാഹിതീ സംഗമം ഇരുപത്തിയഞ്ചു ചൊവാഴ്ചയും ഇരുപത്തിയഞ്ചിനു നടക്കേണ്ടിയിരുന്ന ബഹറിന്‍ ബ്ലോഗ്‌ മീറ്റ്‌ ഒക്ടോബര്‍ മുപ്പത് തിങ്കളാഴ്ചയും നടക്കും. സാഹിതീ സംഗമത്തില്‍ ബഹറിനില്‍ പുസ്തകം പ്രസിദ്ധീകരിച്ച പത്തോളം വിവിധ മലയാളി എഴുത്തുകാര്‍ തങ്ങളുടെ സര്‍ഗ്ഗ നിമിഷങ്ങള്‍ വായനക്കാരുമായി പങ്കുവെക്കും. രാത്രി എട്ടു മണിക്കാണ് സാഹിതീ സംഗമം . മറ്റു പരിപാടികള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.

അതോടൊപ്പം ക്യംപിനോടനുബന്ധിച്ചു സമാജം ചിത്രകല ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 28 വെള്ളിയാഴ്ച ഒന്‍പതു മണി മുതല്‍ സമാജത്തില്‍ സാഹിത്യോദ്യാനം നിര്‍മ്മിക്കുന്നു. ബഹറിനിലെ ശില്പ ചിത്ര, കലാകാരന്മാരാണ് സാഹിത്യോദ്യനം നിര്‍മ്മിക്കുന്നത്.നിത്യ ജീവിതത്തില്‍ പാഴാക്കി കളയുന്ന പാഴ്വസ്തുക്കള്‍, തുണി, ചായം, തടിക്കഷണങ്ങള്‍, പ്ലാസ്റ്റിക്‌, കളിമണ്ണ് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് സാഹിത്യ സംബന്ധിയായ ഒരു ഉദ്യാനമാക്കി സമാജം അങ്കണത്തെ മാറ്റിയെടുക്കുന്ന പരിപാടിയില്‍ ബഹറിനിലെ നാല്പതോളം ചിത്ര ശില്പ കലാകാരന്മാര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷത്തെ പ്രഥമ സാഹിത്യക്യാമ്പിനോനുബന്ധിച്ചു ചിത്രകല ക്ലബ് നടത്തിയ കാരിക്കേച്ചര്‍ ക്യാമ്പ് എം മുകുന്ദന്‍ അടക്കമുള്ള നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചിത്രശില്പകലയില്‍ അഭിരുചിയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സമാജം അംഗങ്ങളല്ലാത്തവര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹരീഷ് മേനോ (39897812 )നുമായി ബന്ധപ്പെടാം.
നവംബര്‍ നാലു മുതല്‍ മൂന്ന് ദിവസമാണ് സാഹിത്യ ക്യാമ്പ് .സേതു, പെരുമ്പടവം ശ്രീധരന്‍, കെ ആര്‍ മീര, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവരാണ് ക്യാമ്പിനു നേതൃത്വം നല്‍കുന്നത്. ക്യാമ്പിലേക്കുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങള്‍ക്കും സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു ( 36665376 ), ക്യാമ്പ് കണ്‍വീനര്‍ മോഹന്‍ രാജ് (39234535 ) എന്നിവരുമായി ബന്ധപ്പെട്ടാവുന്നതാണ് .

No comments:

Pages