ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റ് സേതു അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ബഹ്‌റൈനിലെ കേരളീയസമാജം ആസ്ഥാനത്തുവെച്ച് നവംബര്‍ നാലിന് ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍കുമാര്‍ സേതുവിന് സമ്മാനിക്കും. എം.മുകുന്ദന്‍, ഡോ. കെ.എസ്.രവികുമാര്‍, പി.വി.രാധാകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. സേതുവിന്റെ സാഹിത്യ സംഭാവനകളെ ജൂറി ഇങ്ങനെ വിലയിരുത്തി.
മലയാളത്തിലെ ആധുനിക കഥാസാഹിത്യത്തില്‍ ഗാഢമായ പ്രതിഭാമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് സേതു. നോവലിലും ചെറുകഥയിലും സ്വന്തം വഴി വെട്ടിത്തുറന്ന ഈ എഴുത്തുകാരന്റെ രചനാജീവിതത്തിന്റെ ആദ്യഘട്ടം മനുഷ്യാനുഭവത്തിന്റെ ഇരുണ്ട വിതാനങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന പേടിസ്വപ്നങ്ങളെയും അസ്തിത്വഭീതികളെയും ആവിഷ്‌കരിക്കുന്നതായിരുന്നു. പിന്നീട് പുതിയ ലോകത്തിന്റെയും പുതിയ കാലത്തിന്റെയും സംഘര്‍ഷങ്ങളില്‍നിന്ന് പുതുമയുള്ള ആഖ്യാനങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചെടുത്തു. നാലു പതിറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള അദ്ദേഹത്തിന്റെ രചനാജീവിതത്തിലെ നാഴികക്കല്ലുകളായ പാണ്ഡവപുരം, നിയോഗം, കൈമുദ്രകള്‍, മറുപിറവി തുടങ്ങിയ നോവലുകളും എണ്ണമറ്റ ചെറുകഥകളും ഈ നിരീക്ഷണത്തിന് അടിവരയിടുന്നു. എഴുത്തിനെ ധ്യാനപൂര്‍ണവും ഏകാന്തവുമായ തപസ്സാക്കിമാറ്റിയ സേതുവിന്, അദ്ദേഹത്തിന്റെ സമ്പന്നവും സമൃദ്ധവുമായ സാഹിത്യ സംഭാവനകളെ മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം നല്‍കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ എം.ടി.വാസുദേവന്‍നായര്‍, എം.മുകുന്ദന്‍, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, കെ.ടി.മുഹമ്മദ്, സി.രാധാകൃഷ്ണന്‍, കാക്കനാടന്‍, സുകുമാര്‍ അഴീക്കോട് തുടങ്ങിയവര്‍ക്കാണ് പുരസ്‌കാരം നല്‍കിയിട്ടുള്ളത്.
Saturday, October 22, 2011
ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ അവാര്‍ഡ് സേതുവിന്
Tags
# സമാജം ഭരണ സമിതി 2011
# സാഹിത്യപുരസ്കാരം
Share This
About ബഹറിന്‍ കേരളീയ സമാജം
സാഹിത്യപുരസ്കാരം
Subscribe to:
Post Comments (Atom)
No comments:
Post a Comment