സമാജം ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്: ജയകുമാര്‍-ആന്റോ സഖ്യത്തിന് വിജയം - Bahrain Keraleeya Samajam

Breaking

Monday, June 6, 2011

സമാജം ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്: ജയകുമാര്‍-ആന്റോ സഖ്യത്തിന് വിജയം

ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച സയ്യദ് മോഡി ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെ റെഡ് ഗ്രൂപ്പില്‍ ജയകുമാര്‍-ആന്റോ സഖ്യം വിജയികളായി. ജെയിന്‍-ഉണ്ണികൃഷ്ണപിള്ള ടീമിനെ 21- 12, 21- 16 എന്ന സ്‌കോറിനാണ് സഖ്യം പരാജയപ്പെടുത്തിയത്. ഗ്രീന്‍ ഗ്രൂപ്പില്‍ എ.സി.രാജേഷ്- തുളസീധരന്‍ പിള്ള സഖ്യം പ്രിയന്‍ - ടോണി സഖ്യത്തെ 15-21, 21-17, 21-14 നു തോല്‍പിച്ചു ജേതാക്കളായി. യെല്ലോ ഗ്രൂപ്പില്‍ രാജേഷ് പിള്ള-സുന്ദര്‍ സഖ്യം അയജ് മാധവ്-സുരേഷ് സഖ്യത്തെ 21.16, 21-18 എന്ന സ്‌കോറിനു തോല്‍പിച്ചു ചാംപ്യന്മാരായി. ബ്ലൂ ഗ്രൂപ്പില്‍ ഷാജി-ഷിബു സഖ്യം സിദ്ധിഖ്-വിപിന്‍ സഖ്യത്തെ തോല്‍പിച്ചു ജേതാക്കളായി. സ്‌കോര്‍: 21-18, 21-12. സമാജം ഭാരവാഹികളായ പി.വി.രാധാകൃഷ്ണ പിള്ള, വര്‍ഗീസ് കാരക്കല്‍, ഒ.എം.അനില്‍കുമാര്‍, മനോഹരന്‍ പാവറട്ടി, ബിനോജ് മാത്യു, മോഹന പ്രസാദ്, സ്‌പോണ്‍സര്‍മാരായ ഒപ്റ്റിമ ഹോം അപ്ലയന്‍സസിന്റെ ബാബു വടക്കന്‍ എനനിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

No comments:

Pages