BKS Photography Club - Bahrain Keraleeya Samajam

Breaking

Monday, June 13, 2011

BKS Photography Club

ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ ഫോട്ടോഗ്രാഫി ക്ലബിന്റെ ഈ വര്‍ഷത്തെ
പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജൂണ്‍ 13 വൈകിട്ട് എട്ടുമണിക്ക് എം എം
രാമചന്ദ്രന്‍ ഹാളില്‍ വെച്ചു നടത്തപെടുന്നു. ഫോട്ടോ ഗ്രാഫിയില്‍
തല്‍പരരായ നൂറോളം ബഹറിന്‍ നിവാസികള്‍ക്ക് ഈ കലയില്‍ ശാസ്ത്രീയമായ
പരിശീലനം നല്‍കുന്നതിനു വേണ്ടിയാണ് കഴിഞ്ഞ വര്‍ഷം സമാജം ഫോട്ടോഗ്രാഫി
ക്ലബ് രൂപം നല്‍കിയത്. സമാജം അംഗങ്ങള്‍ അല്ലാത്തവര്‍ക്കും ഈ പരിശീലന
കളരിയില്‍ സൌജന്യമായി പരിശീലനം നല്‍കുന്നുണ്ട്.

ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോട്ഘാടനം സമാജം പ്രസിടന്റ്റ് പി വി
രാധാകൃഷ്ണ പിള്ള നിവഹിക്കും. ചടങ്ങില്‍ മലയാള സിനിമ സാങ്കേതിക
പ്രവര്‍ത്തകനായ ജിജിഷ് മുഖ്യാഥിതിയായിരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചു
ഫോട്ടോഗ്രാഫിയില്‍ മേയ്ക്കപ്പിനുള്ള സാധ്യതകളെകുറിച്ച് ജിജീഷ്
ക്ലാസെടുക്കും .ചടങ്ങില്‍ സമാജം ഭാരവാഹികള്‍, ഫോട്ടോഗ്രഫി ക്ലബ്
അംഗങ്ങള്‍ എന്നിവര്‍ സംസാരിക്കും. ഫോട്ടോഗ്രാഫിയില്‍ തല്‍പരരായ
എല്ലാവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ് . കൂടുതല്‍
വിവരങ്ങള്‍ക്ക് സമാജം കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടിയെയോ
( മൊബൈല്‍: 39848091) ഫോട്ടോഗ്രഫി ക്ലബ് കണ്‍വീനര്‍ സജി ആന്റണിയെയോ
(മൊബൈല്‍ : 39691959 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ് .

No comments:

Pages