ബഹ്റൈന്‍ കേരളീയ സമാജം ചിത്രകലാ ക്ലബ്ബിന്റെ ഉദ്ഘാടനം - Bahrain Keraleeya Samajam

Tuesday, June 28, 2011

demo-image

ബഹ്റൈന്‍ കേരളീയ സമാജം ചിത്രകലാ ക്ലബ്ബിന്റെ ഉദ്ഘാടനം

ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ചിത്രകലാ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സാംസ്കാരിക പ്രവര്‍ത്തകനും, നാട്യഗ്രഹത്തിന്റെ സ്ഥാപകനുമായ പി.വി. ശിവന്‍ നിര്‍വഹിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. സമാജം ആക്ടിങ് ജനറല്‍ സെക്രട്ടറി കെ.എസ്. സജുകുമാര്‍ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 30ലധികം ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും, പരിചയപ്പെടുത്തലും നടന്നു. ബഹ്റൈനിലെ ശ്രദ്ധേയരായ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ടി പ്രതിമാസ ആര്‍ട്സ് ഗ്യാലറി എന്ന ആശയത്തിനു രൂപം നല്‍കുമെന്ന് പി.വി. രാധാക്യഷ്ണപിള്ളയും, കെ.എസ്. സജുകുമാറും അറിയിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു, കണ്‍വീനര്‍ ഹരീഷ് മേനോന്‍, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി എന്നിവര്‍ പ്രസംഗിച്ചു

pic02

pic03

Pages