കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു - Bahrain Keraleeya Samajam

Breaking

Saturday, June 18, 2011

കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ബഹ്‌റൈന്‍ കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബ്ബ് പ്രവര്‍ത്തമാരംഭിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വിദഗ്ധരെ ഉള്‍പ്പെടുത്തി ക്ലാസുകള്‍, ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിലേക്കു പഠന യാത്രകള്‍, ചര്‍ച്ചകള്‍, പരിശീലന കളരികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. മുഖ്യാതിഥിയായിരുന്ന മേക്കപ്പ് വിദഗ്ധന്‍ ജിജീഷ് ഫൊട്ടോഗ്രഫിയില്‍ ചമയത്തിനുള്ള സാധ്യതകള്‍, വിവിധ നൂതന സാങ്കേതിക വിദ്യകള്‍ എന്നിവയെക്കുറിച്ചു ക്ലാസെടുത്തു. സമാജം അംഗങ്ങളല്ലാത്തവര്‍ക്കും ക്ലബ്ബില്‍ അംഗത്വമെടുക്കാം. സമാജം കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, കണ്‍വീനര്‍ സജി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Pages