സമാജം വനിതാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 30ന് വൈകീട്ട് 7.30ന് നടി കല്‍പന ഉദ്ഘാടനം ചെയ്യും. നടി കലാരഞ്ജിനി മുഖ്യാതിഥിയായിരിക്കും. പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. വനിതാവിഭാഗം കണ്‍വീനര്‍ ബിജി ശിവകുമാര്‍, ആക്റ്റിങ് ജനറല്‍ സെക്രട്ടറി കെ.എസ് സജുകുമാര്‍, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, ജയ രവികുമാര്‍ എന്നിവര്‍ സംസാരിക്കും.
രവിവര്‍മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള നിശ്ചലദൃശ്യം, കലാവിഭാഗം അവതരിപ്പിക്കുന്ന നൃത്തം, ദിനേശ് കുറ്റിയില്‍ സംവിധാനം ചെയ്യുന്ന 'പെണ്ണമ്മ' നാടകം എന്നീ പരിപാടികളുണ്ട്.
ജൂലൈ ഒന്നിന് രാവിലെ 10.30ന് ഫിലിം ക്ലബ് ഉദ്ഘാടനം കല്‍പന നിര്‍വഹിക്കും. തുടര്‍ന്ന് കല്‍പനയും കലാരഞ്ജിനിയുമായി അഭിമുഖം.
ബിജി ശിവകുമാര്‍ കണ്‍വീനറായ 12 അംഗ കമ്മിറ്റിയാണ് വനിതാവിഭാഗത്തിന് ഈ വര്‍ഷം നേതൃത്വം വഹിക്കുന്നത്. ജൂലൈ എട്ടിന് സല്‍മാനിയ ആശുപത്രിയില്‍ രക്തദാനക്യാമ്പ്, അവധിക്കാലത്ത് എയറോബിക്‌സ് ക്ലാസ്, കൗണ്‍സലിംഗ് പരിശീലന ക്ലാസുകള്‍, പാചകമല്‍സരം എന്നിവ ഈ വര്‍ഷം നടത്തുമെന്ന് ബിജി പറഞ്ഞു. എഴുത്തുകാരികള്‍ക്കായി ഒരു ക്യാമ്പ് ആലോിക്കുന്നുണ്ടെന്ന് രാധാകൃഷ്ണപിള്ള പറഞ്ഞു.
No comments:
Post a Comment