"കണ്ണ് രണ്ട് കാഴ്ച ഒന്ന് "
കുഞ്ഞുണ്ണി കവിതാ സായാഹ്നം ശനിയാഴ്ച ( ജൂലൈ 22 )
ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ഭാഗമായി
മാതൃഭാഷാ പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാതകമായ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള വേദിയായ "അക്ഷരമുറ്റ "ത്തിന്റെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ 22 ശനിയാഴ്ച രാത്രി 8 ന് പ്രസിദ്ധ നാടകപ്രവർത്തകനും,ചിത്രകാരനുമായ ചിക്കൂസ് ശിവൻ നിർവഹിക്കുമെന്ന് സമാജം പ്രസിഡന്റ് പി ,വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി എൻ .കെ .വീരമണി എന്നിവർ അറിയിച്ചു
കുട്ടികളുടെ ഇഷ്ട കവിയായ കുഞ്ഞുണ്ണി മാഷിനെ അനുസ്മരിച്ചു കൊണ്ട്" കണ്ണ് രണ്ട് കാഴ്ച ഒന്ന് " എന്ന കുട്ടിക്കവിതകളുടെ അരങ്ങിൽ , കുട്ടികൾ നൂറ്റിയൊന്നു കുഞ്ഞുണ്ണികവിതകൾ അവതരിപ്പിക്കും.
ചടങ്ങിന്റെ ഭാഗമായി"ചെറിയ കവിതകളുടെ വലിയ തമ്പുരാൻ " എന്ന വിഷയത്തിൽ പന്തളം ഉള്ളന്നൂർ ആർ .ആർ. യു.പി സ്കൂൾ മുൻ പ്രധാന അദ്ധ്യാപിക ശ്രീമതി. ഗീതാ ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തും. കുട്ടികളോടൊപ്പം എല്ലാ രക്ഷാകർത്താക്കളെയും ,സമാജം അംഗങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സാഹിത്യ വിഭാഗം സെക്രട്ടറി കെ .സി .ഫിലിപ്പ് അറിയിച്ചു
No comments:
Post a Comment