ബഹ്‌റൈന്‍ കേരളീയ സമാജം കായിക വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്ന “BKS 7A Side സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ഫൈനല്‍ റൌണ്ടുകള്‍ വെള്ളിയാഴ്ച്ച വൈകുന്നേരം 7.15 മുതല്‍ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള , ജനറല്‍സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ അറിയിച്ചു.
അവാന്‍ സി സി യും, ഗ്രീന്‍ സ്റ്റാര്‍ ടൈഗേര്സും തമ്മിലാണ് ആദ്യ സെമി. തുടര്‍ന്ന് കര്‍ണാടക റോയല്‍സും പയനീയേര്സും തമ്മിലുള്ള മത്സരവും നടക്കും. വിജയികള്‍ അന്നേ ദിവസം തന്നെ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടും. വിജയികള്‍ക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനമായി നല്‍കുമെന്ന് സമാജം കായിക വിഭാഗം സെക്രട്ടറി നൌഷാദ് ചെറിയില്‍, BKS 7A Side സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റ് കണ്‍വീനര്‍ നിഷാന്ത്, പോള്‍സണ്‍ എന്നിവര്‍ അറിയിച്ചു.
No comments:
Post a Comment