ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ വിപുലമായ ഭാരത സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ആഗസ്ത് 15 ചൊവ്വാഴ്ച രാവിലെ 8.30 ന് സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള സമാജം അങ്കണത്തിൽ വച്ച് പതാക ഉയര്‍ത്തും .
വൈകിട്ട് നടക്കുന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും തുടർന്ന് ദേശഭക്തി ഗാനാലാപനം. അതിനു ശേഷം സാരംഗി ശശിധരനും സംഘവും അവതരിപ്പിക്കുന്ന സംഘനൃത്തം, ഒൻപതു മണിക്ക് സതീഷ് കെ സതീഷിന്റെ രചനയിൽ ബേബിക്കുട്ടൻ കൊയിലാണ്ടിയുടെ സംവിധാനത്തിൽ സമാജം സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന ജാലകം എന്ന നാടകവും ഉണ്ടായിരിക്കുന്നതാണ്.
സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ ഒരു വൻവിജയമാക്കി തീർക്കുവാൻ എല്ലാ ദേശ സ്നേഹികളുടെയും സഹകരണം അഭ്യര്ഥിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി എൻ കെ വീരമണിയും അറിയിച്ചു.
No comments:
Post a Comment