നാടക പ്രവ്രത്തനം ഒരു സാംസ്കാരിക പ്രവർത്തനം കൂടിയാണു എന്ന തിരിച്ചറിവോടെ, കൃത്യമായി കുട്ടികളിൽ കാലികമായ തീയറ്റർ ബോധവും തീയറ്റർ സംസ്കാരവും വളർത്തിയെടുക്കുന്നതിനും,അവരുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കിന്നതിനും ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണു ബഹറിൻ കേരളീയ സമാജത്തിന്റെ ചിൽഡ്രൻസ് തീയറ്റർ വിഭാഗം.ബി കെ എസ് ചിൽഡ്രെൻസ് തീയറ്ററിന്റെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ഈ വരുന്ന ഞായറാഴ്ച (9-7-17) രാത്രി 8 മണിക്ക് പ്രസിദ്ധ നാടകപ്രവർത്തകനും,ചിത്രകാരനുമായ ചിക്കൂസ് ശിവൻ നിർവ്വഹിക്കുന്നു.ചിൽഡ്രൻസ് തീയറ്ററിൽ മുമ്പ് ചേർന്ന് പ്രവർത്തിച്ചിരുന്ന കുട്ടികളേയും പുതുതായി ചേരാൻ ആഗ്രഹിക്കുന്ന കുട്ടികളെയും സമാജത്തിലെ എം.എം.രാമചന്ദ്രൻ ഹാളിൽ നടക്കുന്ന പ്രസ്തുത ചടങ്ങിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.സമാജം അംഗം അല്ലാത്തവരുടെ കുട്ടികൾക്കും തീയറ്ററിൽ ചേർന്ന് പ്രവർത്തിക്കാവുന്നതാണു.താൽപര്യ
കൂടുതല്‍ വിവരങ്ങള്‍ക്ക് ശിവകുമാര്‍ കെ 3967 6830 ഈ നമ്പരില്‍ വിളിക്കാവുന്നതാണ്.
No comments:
Post a Comment