ചിൽഡ്രൻസ്‌ തീയറ്ററിന്റെ പ്രവർത്തനോത്ഘാടനം- Photos - Bahrain Keraleeya Samajam

Breaking

Monday, July 10, 2017

ചിൽഡ്രൻസ്‌ തീയറ്ററിന്റെ പ്രവർത്തനോത്ഘാടനം- Photos

കുട്ടികളിലെ അഭിനയം അടക്കമിള്ള സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും തീയറ്ററിന്റെ നാനവിധ സങ്കേതങ്ങളെ പരിചയപ്പെടുത്തുന്നതിനും വേണ്ടി ബഹറിൻ കേരളീയ സമാജം രൂപം കൊടുത്തിട്ടുള്ള ചിൽഡ്രൻസ്‌ തീയറ്ററിന്റെ പ്രവർത്തനോത്ഘാടനം ഇന്നലെ സമാജം ഹാളിൽ നടന്നു.പ്രശസ്ത ചിത്രകാരനും നടക പ്രവർത്തകനും ചിക്കൂസ്‌ കളിയരങ്ങിന്റെ ഡയറക്റ്ററുമായ ചിക്കൂസ്‌ ശിവൻ ഉത്ഘാടനം നിർവ്വഹിച്ച പ്രസ്തുത ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി,കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലറോത്ത്‌,ചിൽഡ്രൻസ്‌ തീയറ്റർ കൺ വീനർ ശിവകുമർ കുളത്തൂപുഴ എന്നിവർ സംസാരിച്ചു.എല്ലാ ഞായറഴ്ച്ചയും രാത്രി 8 മണി മുതൽ 9.30 വരെയയിരിക്കും ക്യാമ്പ്‌ ഉണ്ടാവുക.ആറിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുവേണ്ടി നടത്തപ്പെടുന്ന ഈ ക്യാമ്പിലേയ്ക്കുള്ള രജിസ്ട്രേഷനു താൽപര്യമുള്ളവർ സമാജം ഓഫീസുമായൊ,39676830 എന്ന നമ്പരിൽ കൺ വീനറുമായൊ ബന്ധപ്പെടാവുന്നതാണെന്ന് സമാജം ഭാരവാഹികൾ അറിയിക്കുന്നു.

 

No comments:

Pages