മനാമ: ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃ ത്വത്തിൽ ചരക്ക് സേവന നികുതിയെ കുറിച്ച് (GST )ചർച്ച സംഘടിപ്പിക്കുന്നു. വരുന്ന എട്ടാം തിയതി ശനിയാഴ്ച വൈകിട്ട് 8 മണിക്ക് സമാജം പുതിയ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയുന്നു. സമാജം മെമ്പറല്ലാത്തവർക്കും പങ്കെടുക്കുവാനും സംശയങ്ങൾ ചോദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
ദേശീയ തലത്തിൽ ഒരറ്റ നികുതിയെന്ന ആശയവുമായി ചരക്കു സേവന നികുതി കഴിഞ്ഞ ഒന്നാംതിയതിമുതൽ പ്രബില്യത്തിൽ വന്നു. ഇതോടുകൂടി എക്‌സൈസ്, വാറ്റ്, വില്പന നികുതി എന്നിവ ഇല്ലാതായി തീർന്നു. ഈ പുതിയ സംവിധാനത്തെ കുറിച്ച് പ്രവാസികൾക്കുള്ള എല്ലാ സംശയങ്ങളും, അറിവും പങ്കുവെക്കാൻ ഒരു അവസരം ഒരുക്കുകയാണ് പ്രസംഗവേദി. അതിനായി നടത്തുന്ന ചർച്ച നയിക്കുന്നത് ശ്രി. വര്ഗീസ് കാരക്കൽ (മുൻ സമാജം പ്രസിഡന്റ്, സയാനി ഗ്രൂപ്പ് ഫിനാൻസ് ഡയറക്ടർ), ശ്രി ലെനി പി മാത്യു (ചാർട്ടേർഡ് അക്കൗണ്ടന്റ് & ഹെഡ് ഓഫ് ട്രെഷറി, ബി ഫ് സി), ശ്രി സുരേഷ് നായർ (ചാർട്ടേർഡ് പ്രൊഫഷണൽ അക്കൗണ്ടന്റ് കാനഡ, യുകെ & യു സ് എ, ഫിൻസ് ഡയറക്ടർ, ദാദാഭായ് ഗ്രൂപ്പ്) എന്നിവർ ചേർന്നാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രസംഗവേദി കൺവീനർ അഡ്വ: ജോയ് വെട്ടിയാടൻ(39175836 ), സാഹിത്യ വിഭാഗം സെക്രട്ടറി K C ഫിലിപ്പ്(37789322 ) എല്ലാവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയുന്നു.
No comments:
Post a Comment