സയൻസ് ഫോറത്തിന്റെ 2017 - 18 വർഷത്തെ പ്രവർത്തനോൽഘാടനം - Bahrain Keraleeya Samajam

Friday, July 7, 2017

demo-image

സയൻസ് ഫോറത്തിന്റെ 2017 - 18 വർഷത്തെ പ്രവർത്തനോൽഘാടനം

19702223_1358470560896686_3147321382507317633_n
ബഹ്‌റൈൻ കേരളീയ സമാജം സയൻസ് ഫോറത്തിന്റെ 2017 - 18 വർഷത്തെ പ്രവർത്തനോൽഘാടനം ഇന്ന് July 7 (വെള്ളിയാഴ്ച ) വൈകീട്ട് 7 മണിക്ക് സമാജത്തിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ, ഇന്ത്യയുടെ പ്രശസ്തി വാനോളമുയർത്തിയ ISRO യുടെ GSLV പ്രൊജക്റ്റ് ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ Dr. D. ജയകുമാർ ഉത്ഘാടകനും മുഖ്യ പ്രഭാഷകനും ആയിരിക്കും. അനുദിന ജീവിതത്തിൽ സയന്സിനുള്ള പ്രാധാന്യം എടുത്തുകാട്ടുക, കുട്ടികളിലും മുതിർന്നവരിലും സയന്സിനോട് താത്പര്യം ജനിപ്പിക്കുക, ഇന്ത്യയുടെ യശ്ശസുയർത്താൻ ഇനിയും അനേകരെ ശാസ്ത്രത്തിന്റെ വഴിയേ നടക്കാൻ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള വിപുലമായ പരിപാടികളാണ് സയൻസ് ഫോറം ഈ വർഷം വിഭാവനം ചെയ്യുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഉത്ഘാടനത്തെ തുടർന്ന് "walking on the Moon " എന്ന പ്രശസ്ത ഡൗക്യൂമെന്ററി ഫിലിമിന്റെ പ്രദര്ശനവും ഉണ്ടായിരിക്കും എന്ന് പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി ശ്രീ. എൻ. കെ. വീരമണി എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സയൻസ് ഫോറം കൺവീനർ ശ്രീമതി. രജിത സുനിലിനെ (33954248) ബന്ധപ്പെടാവുന്നതാണ്.

Pages