സമാജം പ്രതിവാര സിനിമാ പ്രദർശനം “ഐ ആം കലാം' - Bahrain Keraleeya Samajam

Wednesday, August 7, 2013

demo-image

സമാജം പ്രതിവാര സിനിമാ പ്രദർശനം “ഐ ആം കലാം'

സമാജം ഫിലിം ക്ലബ്‌ കുട്ടികള്‍ക്കായി സിനിമാ പ്രദര്‍ശനം ഒരുക്കുന്നു. ഇന്ന് വൈകീട്ട് 7.30 മണിക്ക് ദേശീയവും അന്തര്‍ദേശീയവുമായ നിരവധി മേളകളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഹിന്ദി ചലച്ചിത്രം 'ഐ ആം കലാംപ്രദര്‍ശിപ്പിക്കുന്നു. 
ചോട്ടു മിടുക്കനായ ഒരു കുട്ടിയാണ്... വീട്ടിലെ ദാരിദ്ര്യം മൂലം അവനു സ്കൂളില്‍ പോകാനാവാതെ ഒരു ചായക്കടയില്‍ ജോലി ചെയ്യേണ്ടി വരുന്നു. ഒരു ദിനം ടി വിയില്‍ അന്നത്തെ പ്രസിഡന്റ്‌ അബ്ദുല്‍ കലാമിനെ കാണാന്‍ ഇടയായ ചോട്ടു അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നു. വലുതാവുമ്പോള്‍ എല്ലാരും ബഹുമാനിക്കുന്ന കോട്ടും സൂട്ടും ഒക്കെ ഇടുന്ന ഒരാള്‍ ആയി തീരണമെന്നു അവന്‍ തീരുമാനിക്കുന്നു... പിന്നീട് അവന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന രസകരവും സ്തോഭാജനകവുമായ സംഭവങ്ങളാണ് ഈ സിനിമ. കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ. 
പ്രദർശന സമയം : രാത്രി 7.30 
പ്രവേശനം സൗജന്യമാണ്..
സമാജം സിനിമാ ക്ളബ്
I-Am-Kalam-

Pages