'ഗാന്ധി' - Bahrain Keraleeya Samajam

Tuesday, August 13, 2013

demo-image

'ഗാന്ധി'

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ഫിലിം ക്ലബ്‌ 'ഗാന്ധി' സിനിമ പ്രദര്‍ശിപ്പിക്കുന്നു. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതം മുതല്‍ മരണം വരെയുള്ള കാലഘട്ടത്തിലൂടെ ഇന്ത്യന്‍ സ്വാതത്ര്യ സമരത്തെയും, ഒരു മാഹാത്മാവിന്റെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തെയും അടയാളപ്പെടുത്തുന്നു ഈ സിനിമ. ഗാന്ധിജിയുടെ ദര്‍ശനങ്ങലോടും ജീവിതത്തോടും പരമാവധി നീതി പുലര്‍ത്തിയിട്ടുള്ള ഈ സിനിമ ലോകത്താകമാനമുള്ള സിനിമാപ്രേമികള്‍ ഒരു മികച്ച ജീവ ചരിത്ര സിനിമയായി അംഗീകരിച്ചിട്ടുള്ളതുമാണ്. ബെന്‍ കിങ്ങ്സ്ലി ഗാന്ധിയായി ജീവിക്കുക തന്നെയാണ് ഈ ചിത്രത്തില്‍.,. മികച്ച സിനിമക്കും, നടനും സംവിധായകനും അടക്കം ഒമ്പത് ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഈ സിനിമ ഒരിന്ത്യക്കാരന്‍ ജീവിതത്തില്‍ ഒരു വട്ടമെങ്കിലും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്. 

ഓഗസ്റ്റ്‌ 14 ബുധനാഴ്ച 7.30 മണിക്കാണ് പ്രദര്‍ശനം. ഏവര്‍ക്കും സ്വാഗതം.
1146719_10151748310866702_1537471379_n

Pages