പ്രിയ സമാജം കുടുംബാംഗങ്ങളെ,
ബഹ്‌റൈൻ കേരളീയ സമാജം ചിത്രകല ക്ലബ്, ചിത്ര പ്രദർശനവും ചിത്രരചന ക്യാമ്പും സംഘടിപ്പിക്കുന്നു.
ഇന്ന് വൈകീട്ട് (ഓഗസ്റ്റ് 15 വ്യാഴം) രാത്രി 6 മണിയ്ക്ക് പ്രസിദ്ധ ബഹറിനി ചിത്രകാരൻ ശ്രീ. ജമാൽ അബ്ദുൾ റഹിം ഉത്ഘാടനം ചെയ്യുന്ന പ്രദർശനത്തിൽ പ്രസിദ്ധ ചിത്രകാരൻ എ വി മുകുന്ദൻ വരച്ച ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിയ്ക്കുന്നത്.
നാളെ (ഓഗസ്റ്റ് 16 വെള്ളി) രാവിലെ 10 മണി മുതൽ വൈകിട്ടു 5 മണി വരെ ചിത്രകലാ ക്ലബ്ബിലെ അംഗങ്ങൾ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്പും ഉണ്ടായിരിയ്ക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
സാഹിത്യ വിഭാഗം സെക്രട്ടറി, സജി മർക്കോസ്(39684766),
ചിത്രകല ക്ലബ്ബ് കൺവീനർ ഹരീഷ് മേനോൻ(39897812)
എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ഏവര്‍ക്കും സ്വാഗതം.
……………………………………………………………………………………………………………………………………………………
ചിത്രകല ക്ലബ്
No comments:
Post a Comment