ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ഈ വര്‍ഷത്തെ 11 ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങളുടെ തയ്യാറെടുപ്പുകള്‍ തുടങ്ങി.
കലാ കേരളത്തിന്‍െറ ഒരു പരിഛേദം ബഹ്റൈനില്‍ സൃഷ്ടിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിന് സമാജം ഭരണസമിതിയോടൊപ്പം കെ.എസ്. സജുകുമാര്‍ നേതൃത്വം നല്‍കുന്ന വിപുലമായ സംഘാടക സമിതിയും രൂപവത്കരിച്ചു. കേരളത്തിന്‍െറ തനത് കലകളും പാരമ്പര്യ കലകളും ശാസ്ത്രീയ നൃത്തങ്ങളും ഗാനമേളകളും ഉള്‍കൊള്ളിച്ചു കൊണ്ട് 11 ദിവസം സമാജാങ്കണങ്ങളെ ആഘോഷ തിമിര്‍പ്പിലാക്കുവാനാണ് സംഘാടക സമിതിയുടെ ശ്രമം.
‘പൂവിളി 2013’ എന്ന തലക്കെട്ടില്‍ അരങ്ങേറുന്ന ആഘോഷ പരിപാടികളില്‍ കേരളത്തില്‍ തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘കരിന്തലക്കൂട്ടം’ അവതരിപ്പിക്കുന്ന നാടന്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പരിപാടികള്‍, ശാസ്ത്രീയ നൃത്തങ്ങളില്‍ അതുല്യ പ്രതിഭ തെളിയിച്ച കലാകാരികള്‍, ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ പുതുമുഖ പ്രതിഭകള്‍ ബഹ്റൈനിലെ പ്രതിഭാധനരായ കലാകാരന്മാര്‍, സമാജം അംഗങ്ങള്‍ എന്നിവരുടെ പരിപാടികളും അരങ്ങേറും.
നൂറിലധികം വനിതകളെ ഒരേ വേദിയില്‍ അണിനിരത്തി നടത്തുന്ന തിരുവാതിരക്കളി ഈ വര്‍ഷത്തെ ഓണാഘോഷങ്ങളിലെ പ്രത്യേകതയായിരിക്കും.
സമാജത്തിലെ വിവിധ ഉപവിഭാഗങ്ങള്‍, ബഹ്റൈനിലെ മറ്റ് സാംസ്കാരിക സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തികൊണ്ടുള്ള സാംസ്കാരിക ഘോഷയാത്ര, അത്തപൂക്കള മത്സരങ്ങള്‍, പായസമേള തുടങ്ങി ഓണവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്ന് സമാജം പ്രസിഡന്‍റ് കെ. ജനാര്‍ദനന്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി എം. ശശിധരന്‍ എന്നിവര്‍ അറിയിച്ചു . കെ.എസ്. സജുകുമാര്‍ (ജനറല്‍ കണ്‍വീനര്‍-39670763) ജയകുമാര്‍ സുന്ദരരാജന്‍ (ജനറല്‍ കോ ഓര്‍ഡിനേറ്റര്‍), മനോജ് മാത്യു (ജനറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), മുരളീധര്‍ തമ്പാന്‍ (കണ്‍വീനര്‍ പബ്ളിസിറ്റി, അത്തപ്പൂക്കളം), മനോഹരന്‍ പാവറട്ടി, ബിനോജ് മാത്യു (കണ്‍വീനര്‍സ് ഘോഷയാത്ര) എസ്.പി. മനോഹരന്‍ (കണ്‍വീനര്‍ നാടന്‍കലകള്‍, ഓണക്കളി), ദേവദാസ് കുന്നത്ത്, വി.വി. മനോജ് (കണ്‍വീനര്‍ തിരുവാതിര മത്സരം), പ്രവീണ്‍ നായര്‍ (കണ്‍വീനര്‍ മെഗാ തിരുവാതിര), ജയ രവികുമാര്‍ (കണ്‍വീനര്‍, പായസമേള) എന്നിവരടങ്ങിയ 50 അംഗ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും ഇത്തവണത്തെ ഓണാഘോഷങ്ങള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment