കേരളീയ സമാജം ചികിത്സാ സഹായം നല്‍കി - Bahrain Keraleeya Samajam

Breaking

Sunday, August 11, 2013

കേരളീയ സമാജം ചികിത്സാ സഹായം നല്‍കി




ബഹ്റൈന്‍ കേരളീയ സമാജം ചികിത്സാ സഹായം നാടക നടന്‍ ശ്രീവരാഹം ക്യഷ്ണന്‍ നായര്‍ക്ക് സമാജം സെക്രട്ടറി പ്രിന്‍സ് നടരാജന്‍ കൈമാറുന്നു. പ്രൊഫ. അലിയാര്‍, മോഹന്‍ രാജ്, ശിവകുമാര്‍ കൊല്ലറോത്ത് എന്നിവര്‍ സമീപം.

രോഗബാധിതനായി കഴിയുന്ന നാടക നടന്‍ ശ്രീവരാഹം ക്യഷ്ണന്‍ നായര്‍ക്കുബഹ്റൈന്‍ കേരളീയ സമാജം ചികിത്സാ സഹായം നല്‍കി. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി സമാജം ജനറല്‍ സെക്രട്ടറി പ്രിന്‍സ് നടരാജനാണ് സഹായം കൈമാറിയത്. 

സിനിമാ- നാടക പ്രവര്‍ത്തകന്‍ പ്രഫ. അലിയാര്‍, സമാജം കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലറോത്ത്, സമാജം സ്കൂള്‍ ഒഫ് ഡ്രാമ പ്രതിനിധി മോഹന്‍ രാജ് എന്നിവര്‍ പങ്കെടുത്തു. അന്‍പതിനായിരം രൂപയാണ് ചികിത്സാ സഹായമായി നല്‍കിയത്. നാടക കൂട്ടായ്മയായി രൂപംകൊണ്ട ബഹ്റൈന്‍ കേരളീയ സമാജം നാടകം അടക്കമുള്ള കലാ പ്രവര്‍ത്തകര്‍ക്ക് വിവിധങ്ങളായ സഹായ ഹസ്തങ്ങള്‍ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് സമാജം പ്രസിഡന്റ് കെ. ജനാര്‍ദ്ദനന്‍ അറിയിച്ചു.

No comments:

Pages