ബികെഎസ് രാജ്യാന്തര ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് എട്ടു മുതല്‍ - Bahrain Keraleeya Samajam

Breaking

Saturday, November 5, 2011

ബികെഎസ് രാജ്യാന്തര ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് എട്ടു മുതല്‍

ബഹ്റൈന്‍ കേരളീയ സമാജം ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്‍, ബാഡ്മിന്റന്‍ ഏഷ്യാ കോണ്‍ഫെഡറേഷന്‍ എന്നിവയുടെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് എട്ടുമുതല്‍ 12 വരെ സമാജം ഡയമണ്ട് ജൂബിലി ഹാളിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. 24 രാജ്യങ്ങളില്‍നിന്ന് 75 പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ബഹ്റൈന്‍ ബാഡ്മിന്റന്‍ ആന്‍ഡ് സ്ക്വാഷ് ഫെഡറേഷന്‍ പ്രസിഡന്റ് ഷെയ്ഖ് ഹുസൈന്‍ ബിന്‍ ഇസാ അല്‍ ഖലീഫയുടെ രക്ഷാകര്‍ത്തൃത്വത്തിലാണു നടക്കുന്നത്.

പുരുഷ സിംഗിള്‍സ്, ഡബിള്‍സ്, വനിതാ സിംഗിള്‍സ്, ഡബിള്‍സ്, മിക്സ്ഡ് ഡബിള്‍സ് ഇനങ്ങളിലാണു മത്സരം. മൊത്തം 15,000 ഡോളറാണു സമ്മാനത്തുക. താരങ്ങള്‍ക്ക് ഒളിംപിക്സ് യോഗ്യതയ്ക്കുവേണ്ട വേള്‍ഡ് റാങ്കിങ് പോയിന്റുകളും ലഭിക്കും. ബഹ്റൈനില്‍ നിന്ന് 16, ഇന്ത്യയില്‍ നിന്ന് 10 താരങ്ങള്‍ വീതം പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സുധാകര്‍ വേമുറിയാണു റഫറി. പാനി റാവു കുന്തയാണു ഡപ്യൂട്ടി റഫറി. വൈകിട്ടു നാലുമുതല്‍ 10 വരെ നടക്കുന്ന മത്സരങ്ങള്‍ക്കു പ്രവേശനം സൌജന്യമാണ്.

ബഹ്റൈന്‍ ബാഡ്മിന്റന്‍ ആന്‍ഡ് സ്ക്വാഷ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഹിഷാം അല്‍ ഖാന്‍, സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍ (രക്ഷാധികാരി), ആഷ്ലി ജോര്‍ജ് (ടൂര്‍ണമെന്റ് ഡയറക്ടര്‍), ഒ.എം. അനില്‍കുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണു നേതൃത്വം നല്‍കുന്നത്.

No comments:

Pages