കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് പ്രവാസി സമൂഹത്തിന്‍െറ ഊഷ്മള സ്വീകരണം - Bahrain Keraleeya Samajam

Breaking

Tuesday, November 15, 2011

കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് പ്രവാസി സമൂഹത്തിന്‍െറ ഊഷ്മള സ്വീകരണം




രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് പ്രവാസി സമൂഹത്തിന്‍െറ ഊഷ്മള വരവേല്‍പ്പ്. കേരളീയ സമാജത്തിന്‍െറ സ്വീകരണമായിരുന്ന അദ്ദേഹത്തിന്‍െറ ഇന്നലത്തെ പ്രധാന പരിപാടി.രാവിലെ വിമാനത്താവളത്തില്‍ അംബാസഡര്‍ മോഹന്‍കുമാര്‍, ഡോ. രവി പിള്ള, സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള, ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ജോണ്‍ ഐപ്പ്, ഡോ. പി.വി ചെറിയാന്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.വൈകീട്ട് കേരളീയ സമാജം ഒരുക്കിയ സ്വീകരണ സമ്മേളനം ഹൃദ്യമായിരുന്നു. താലപ്പൊലി, പഞ്ചവാദ്യം എന്നിവയോടെയാണ് വയലാര്‍ രവിയെ ആനയിച്ചത്. ബിജു നാരായണന്‍, അനുരാധ ശ്രീറാം എന്നിവരുടെ ഗാനമേളയോടെ പരിപാടിക്ക് തുടക്കമായി. വയലാര്‍ രവിയടക്കമുള്ള വിശിഷ്ടാതിഥികള്‍ ഇരുവരുടെയും പാട്ടുകള്‍ നന്നായി ആസ്വദിച്ചു. വയലാര്‍ രവി തന്‍െറ ഇഷ്ടഗാനങ്ങള്‍ ഗായകരുമായി പങ്കിട്ടു. അദ്ദേഹത്തിന്‍െറ ഇഷ്ടപ്രകാരം വാണിജയറാമിന്‍െറ തമിഴ്ഗാനം അനുരാധ പാടി. യേശുദാസിന്‍െറ പഴയ ഹിറ്റുകള്‍ ബിജു നാരായണനും. തുടര്‍ന്ന് രമേഷ് പിഷാരടിയുടെ മിമിക്രിയും സദസ്സ് ആസ്വദിച്ചു. അതിനുശേഷമായിരുന്നു സ്വീകരണ ചടങ്ങ്.അംബാസഡര്‍ മോഹന്‍കുമാര്‍, ഡോ. രവി പിള്ള, ഫസ്റ്റ് സെക്രട്ടറി എ അജയ്കുമാര്‍, കേരളീയ സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.

No comments:

Pages