അന്താരാഷ്ട്ര ബാഡ്മിന്‍റന്‍ ഫൈനല്‍ ഇന്ന് - Bahrain Keraleeya Samajam

Breaking

Saturday, November 12, 2011

അന്താരാഷ്ട്ര ബാഡ്മിന്‍റന്‍ ഫൈനല്‍ ഇന്ന്

കേരളീയ സമാജത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ബാഡ്മിന്‍റന്‍ ടൂര്‍ണമെന്‍റിന്‍െറ ഫൈനല്‍ ഇന്ന്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രീ ക്വാര്‍ട്ടറും ക്വാര്‍ട്ടറും ഇന്നലെ നടന്ന സെമിഫൈനലും അത്യന്തം വാശിയേറിയതായിരുന്നു.
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങള്‍ മേധാവിത്തം പുലര്‍ത്തി. മൂന്ന് ഇന്ത്യന്‍ കളിക്കാര്‍ സെമിയിലേക്ക് യോഗ്യത നേടി. ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് ബഹ്റൈന്‍െറ ഹേരി സെതിവാനെയും ടോപ്പ് സീഡ് പെ¤്രഡാ മാര്‍ട്ടിന്‍സിനെ പ്രീ ക്വാര്‍ട്ടറില്‍ അട്ടിമറിച്ച ഇന്ത്യയുടെ ബി സായ് പരംനീത് ഇറാന്‍െറ ഇസ്കന്താരി സുറൂഷിനെയും തോല്‍പ്പിച്ചു. മറ്റൊരു ഇന്ത്യന്‍ താരം സൗരവ് വര്‍മ ഇറാന്‍െറ മുഹമ്മദ് റിസയെ തോല്‍പ്പിച്ച് സെമിയിലെത്തി. ഇന്ത്യന്‍ ജോഡികളായ പ്രദ്ന്യ ഗാദ്റേ- പ്രജക്ത സാവന്ത് ഈജിപ്തിന്‍െറ ഹോസ്നി ഹാദിയ- നാഗി ഡയാന ജോഡിയെ തോല്‍പ്പിച്ച് സെമിയില്‍ കടന്നു. ആവേശകരമായ മറ്റൊരു മല്‍സരത്തില്‍ ഇന്ത്യന്‍ ജോഡികളായ അപര്‍ണ ബാലന്‍- സികി റെഢി തുര്‍ക്കി ജോഡികളെ പരാജയപ്പെടുത്തി. ബഹ്റൈന്‍െറ മിക്സഡ് ഡബിള്‍സ് ജോഡികളായ ഹേരി- ജയശ്രീ സെമിയില്‍ കടന്നു. ആവേശകരമായ മല്‍സരത്തില്‍ അവര്‍ 17-21, 21-10, 21-12ന് ഈജിപ്ത്യന്‍ ജോഡിയായ റഹ്മാന്‍ അലി- ഹോസ്നി ഹാദിയ ജോഡിയെയാണ് തോല്‍പ്പിച്ചത്. ടോപ്പ് സീഡുകളായ ആന്‍റണി ദുമാര്‍തിറേ, സബ്റിന ജാക്വറ്റ് എന്നിവരും സെമിയില്‍ കടന്നു. അഞ്ച് വിഭാഗങ്ങളിലെ സെമി ഫൈനല്‍ മല്‍സരങ്ങള്‍ ഇന്നലെ നടന്നു.
24 രാജ്യങ്ങളില്‍നിന്ന് 75 താരങ്ങളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഇവരില്‍ ടോപ്പ് സീഡ് താരങ്ങളുമുണ്ട്. ലോക ബാഡ്മിന്‍റന്‍ ഫെഡറേഷനും ഏഷ്യന്‍ കോണ്‍ഫെഡറേഷനും അംഗീകാരം നല്‍കിയ ലെവല്‍ 4 ടൂര്‍ണമെന്‍റില്‍ 15,000 ഡോളര്‍ പ്രൈസ് മണിയായി നല്‍കുന്നു. കൂടാതെ വിജയികള്‍ക്ക് ലോക റാങ്കിങ് പോയിന്‍റുകളും ലഭിക്കും. ഇന്ത്യയില്‍നിന്നുള്ള സുധാകര്‍ വെമുറിയാണ് റഫറി.

No comments:

Pages