കേരളോത്സവം സമാപനസമ്മേളനം നാലിന്; മന്ത്രി സുരേന്ദ്രന്‍ പിള്ള പങ്കെടുക്കും - Bahrain Keraleeya Samajam

Breaking

Thursday, February 3, 2011

കേരളോത്സവം സമാപനസമ്മേളനം നാലിന്; മന്ത്രി സുരേന്ദ്രന്‍ പിള്ള പങ്കെടുക്കും

ഒരുമാസം നീണ്ട, ബഹ്‌റൈന്‍ കേരളീയ സമാജം കേരളോത്സവം സമാപനം നാലിന് നടക്കും. വൈകീട്ട് 7.30ന് സമാജത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ തുറമുഖ മന്ത്രി വി സുരേന്ദ്രന്‍ പിള്ളയും അംബാസഡര്‍ മോഹന്‍കുമാറും മുഖ്യാതികളായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 522 പോയിന്റുമായി കാവേരി ടീം കേരളോത്സവത്തിലെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. കെ ജനാര്‍ദ്ദനനാണ് ടീം ക്യാപ്റ്റന്‍.

മനോഹരന്‍ പാവറട്ടി ക്യാപ്റ്റനായ സൗപര്‍ണ്ണിക ടീം 422 പോയിന്റുമായി രണ്ടാം സ്ഥാനത്തെി. 349 പോയിന്റുമായി നിള മൂന്നാംസ്ഥാനത്തു(ടീം ക്യാപ്റ്റന്‍: സുരേഷ് ബാബു) മൂന്നാം സ്ഥാനത്തും എത്തി. സരയു-241(ഡി സലീം), ഗംഗ-230 (ടി കെ ഗോപി) എന്നിവര്‍ക്ക് നാലും അഞ്ചും സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു.

വ്യക്തിഗത ഇനങ്ങളില്‍ പി ടി തോമസ് കലാപതിയും രമ്യ പ്രമോദ് കലാശ്രീയുമായി. ആറിനങ്ങളില്‍നിന്നായി പി ടി തോമസിന് 35 പോയിന്റും രമ്യപ്രമോദ് 40 പോയിന്റും കരസ്ഥമാക്കിയാണ് കലാപതിയും കലാശ്രീയുമായത്. ഗംഗ ടീമിനെ പ്രതിനീധീകരിച്ചാണ് പി ടി തോമസ് വേദിയിലെത്തിയത്. കാവേരി ടീം അംഗമാണ് രമ്യ.

ഓവറോള്‍ ട്രോഫി രൂപകല്‍പ്പന ചെയ്തത് പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരമാനാണ്. 18 കിലോ തൂക്കം വരുന്ന ട്രോഫി ബഹ്‌റൈനില്‍ എത്തിയിട്ടുണ്ട്. വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്ക് റോളിംഗ് ട്രോഫി സമ്മാനിക്കും. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമാപന സമ്മേളനത്തില്‍ നല്‍കും.

കഥാപസ്രംഗത്തില്‍ ഒന്നാംസ്ഥാനവും ഉപകരണ സംഗീതം, മലയാള പദ്യം ചൊല്ലല്‍ എന്നിവയില്‍ രണ്ടാംസ്ഥാനവും ഇംഗ്ലീഷ് ഉപന്യാസ രചനയില്‍ എ ഗ്രേഡ്, പദ്യ പാരായണം, മലയാളം ഉപന്യാസ ചരന എന്നിവയില്‍ ബി ഗ്രേഡ് എന്നിവ കരസ്ഥമാക്കിയാണ് പി ടി തോമസ് കലാപതിയായത്.

ചലച്ചിത്ര ഗാനാലപനം, കവിതാപരായണം എന്നിവയില്‍ ഒന്നാം സ്ഥാനം, മാപ്പിളപാട്ടില്‍ രണ്ടാം സ്ഥാനം, ലളിത സംഗീതത്തില്‍ മൂന്നാം സ്ഥാനം, കഥാപ്രസംഗത്തില്‍ എ ഗ്രേഡ്, മോണോ ആക്ടില്‍ ബി ഗ്രേഡ് എന്നിവയോടെയാണ് രമ്യ പ്രമോദ് കലാശ്രീയായത്.

വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് കെ അബ്ദുറഹിമാന്‍, ട്രഷറര്‍ കെ എസ് സജുകുമാര്‍, എന്റര്‍ടെയ്‌മെന്റ് സെക്രട്ടറി സജി കുടശ്ശനാട്, കേരളോത്സവം കണ്‍വീനര്‍ ശിവകുമാര്‍ എന്നിവരും പങ്കെടുത്തു

No comments:

Pages