നാടന്‍ കലാമേള ഗോത്രായനം ഇന്ന് തുടങ്ങും - Bahrain Keraleeya Samajam

Breaking

Thursday, February 10, 2011

നാടന്‍ കലാമേള ഗോത്രായനം ഇന്ന് തുടങ്ങും

കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ കേരളീയ സമാജം സംഘടിപ്പിക്കുന്ന നാടന്‍ കലാമേള ഇന്ന് 8 മണിക്ക് ആരംഭിക്കും . ഫെബ്രുവരി 10 മുതല്‍ മൂന്നുദിവസം നീളുന്ന പരിപാടി തെയ്യം, പടയണി, പുള്ളുവന്‍ പാട്ട്, കളമെഴുത്ത്, നാടന്‍പാട്ട് തുടങ്ങിയ പരമ്പരാഗത അനുഷ്ഠാനകലകള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നെത്തുന്ന 15 ഓളം അനുഷ്ഠാനകലാകാരന്മാരും നാടന്‍കലയിലെ പ്രമുഖരും കലാമേളക്ക് നേതൃത്വം നല്‍കും.
കേരളത്തിലെ അക്കാദമികളുമായി സഹകരിച്ച് കേരളീയ സമാജം നടത്തുന്ന കലാപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നാടന്‍ കലാമേള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. വിസ്മൃതിയിലാകുന്ന അനുഷ്ഠാന- പാരമ്പര്യ കലകളെ പ്രവാസി തലമുറക്ക് പരിചയപ്പെടുത്തുകയും സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ച് ഓര്‍മിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയും സെക്രട്ടറി എന്‍.കെ വീരമണിയും കണ്‍വീനര്‍ ബിനോജ് മാത്യുവും അറിയിച്ചു.
വടക്കേ മലബാറില്‍ അവതരിപ്പിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള തെയ്യം വൈവിധ്യങ്ങളാലും കലാപരമായ സൗന്ദര്യത്താലും ശ്രദ്ധേയമാണ്. മധ്യതിരുവിതാകൂറിലെ ഭദ്രകാളിക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കലാരൂപമാണ് പടയണി. കളമെഴുത്ത് പ്രാചീന ദ്രാവിഡ കലയായാണ് കണക്കാക്കുന്നത്. പ്രവാസലോകത്ത് ആദ്യമായാണ് ഇത്തരമൊരു വിപുലമായ നാടന്‍ കലാമേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഈ കലകളില്‍ പാരമ്പര്യരീതിയില്‍ പരിശീലനം ലഭിച്ച പ്രവാസികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ക്ക് ബിനോജ് മാത്യു (36665376), ഹരീഷ് മേനോന്‍ (39897812) എന്നിവരുമായി ബന്ധപ്പെടാം.

No comments:

Pages