
ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നാടന്‍ കലാമേളയുടെ ഉദ്ഘാടനം കേരള ഫോക്ലോര്‍ അക്കാദമി സെക്രട്ടറി ഡോ. എ.കെ. നമ്പ്യാര്‍ നിര്‍വഹിക്കുന്നു.

ബഹ്റൈന്‍ പ്രവാസി മലയാളികള്‍ക്ക് വേറിട്ട അനുഭവവുമായി ബഹ്റൈന്‍ കേരളീയ സമാജം നാടന്‍ കലാമേളക്ക് ‘ഗോത്രായനം” തിരിതെളിഞ്ഞു. മേളയുടെ ഉദ്ഘാടനം നാടന്‍ കലാ ഗവേഷകനും കേരള ഫോക്ലോര്‍ അക്കാദമി സെക്രട്ടറിയുമായ ഡോ. എ.കെ. നമ്പ്യാര്‍ നിര്‍വഹിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എം.കെ. വീരമണി, വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍, കെ.എസ്. സജുകുമാര്‍, ബിനോജ് മാത്യു, ഒ.എം. അനില്‍കുമാര്‍å എന്നിവര്‍ പങ്കെടുത്തു.ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന നാടന്‍ കലാമേളയില്‍ അവതരിപ്പിച്ച കലാരൂപം.
കേരള ഫോക്ലോര്‍ അക്കാദമിയുടെ സഹകരണത്തോടെയാണ് കേരളീയ സമാജം മേള സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത അനുഷ്ഠാനകലകള്‍ക്ക് പ്രാമുഖ്യം നല്‍കി കേരളത്തില്‍ നിന്നെത്തിയ 12 അനുഷ്ഠാന കലാകാരന്മാരാണ് മേളക്ക് നേത്യത്വം നല്‍കുന്നത്.
പാരമ്പര്യ തനിമയോടെ തെയ്യം, പടയണി, പുള്ളുവന്‍പാട്ട്, കളമെഴുത്ത് എന്നീ ആചാരാനുഷ്ഠാന കലകളാണ് അരങ്ങേറുന്നത്. മേളയുടെ സമാപനം ഇന്ന് രാത്രി എട്ടിന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കും.
No comments:
Post a Comment