ഈ മാസം 25 വെള്ളിയാഴ്‌ച ഫോട്ടോഗ്രാഫി ക്ലബിന്റെ ഉദ്‌ഘാടനവും ഫോട്ടോഗ്രാഫി പ്രദര്‍ശനവും ഉണ്ടാകും. ഫോട്ടോഗ്രാഫി പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ A3 വലിപ്പത്തില്‍ കൂടാതെയുള്ള ഫോട്ടോകള്‍ സമാജം ഓഫീസില്‍ ജൂണ്‍ 20 നു മുന്‍പ് എത്തിച്ചിരിക്കേണ്ടതാണ്‍.
ഫോട്ടോഗ്രാഫിയില്‍ താത്‌പര്യം ഉള്ളവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്നതിനായി എല്ലാ മാസവും പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കും. കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ക്യാമറകളുടേയും മറ്റ് ഫോട്ടോഗ്രാഫി ഉപകരണങ്ങളുടേയും പ്രദര്‍ശനം നടത്തുവാനുള്ള ക്രമീകരണം ആരംഭിച്ചിരിക്കുന്നു. ഫോട്ടോ എടുക്കുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സഹായിക്കുവാനായി ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ടിം രൂപീകരിക്കും. ഔട്ട് ഡോര്‍ ട്രിപ്പുകള്‍ സംഘടിപ്പിക്കുകയും എടുക്കുന്ന ഫോട്ടോകളെപ്പറ്റി അവലോകനം നടത്തുകയും ചെയ്യും. ബഹറിനിലുള്ള വര്‍ക്ക് മാത്രമായി ഒക്‌ടോബര്‍ മാസത്തിലും ഇന്റെര്‍നാഷണല്‍ ലെവലില്‍ ഡിസംബര്‍ മാസത്തിലും ഫോട്ടോഗ്രാഫി മത്സരങ്ങള്‍ നടത്തും തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തന പരിപാടികള്‍ക്കാണ്‍ രൂപം നല്‍കിയിരിക്കുന്നത്.ഫോട്ടോഗ്രാഫി ക്ലബിന്
അനുയോജ്യമായ പേരും ലോഗോയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് bkspclub@gamil.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

No comments:
Post a Comment