മനാമ: കേരളീയ സമാജത്തിലെ ഫോട്ടോഗ്രഫി ക്ലബ് നാളെ വൈകീട്ട് 4.30ന് ബഹ്‌റൈന്‍ ചലച്ചിത്രകാരനും ആദ്യകാല ഫോട്ടോഗ്രാഫറുമായ ഖലീഫ ഷഹീന്‍ ഉദ്ഘാടനം ചെയ്യും. ബഹ്‌റൈന്‍ മലയാളികള്‍ക്കായി ആദ്യമായാണ് ഇത്തരമൊരു ക്ലബ് രൂപവത്കരിക്കുന്നത്.
ബഹ്‌റൈനിലെ 40ഓളം ഫോട്ടോഗ്രാഫര്‍മാരുടെ 200ലധികം ഫോട്ടോകളുടെ പ്രദര്‍ശനവും ഉദ്ഘാടനത്തോടനുബന്ധിച്ചുണ്ടാകും. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രവഴികള്‍ രേഖപ്പെടുത്തുന്ന ഖലീഫ ഷഹീന്റെ ഫോട്ടോകള്‍ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണമാണ്. പ്രദര്‍ശനത്തിലേക്ക് ഏവര്‍ക്കും പ്രവേശനമുണ്ടാകമെന്ന് സംഘാടകര്‍ അറിയിച്ചു. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടക്കും. ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ളവര്‍ക്കായി എല്ലാ മാസവും പരിശീലന ക്ലാസ് നടത്തും. കുട്ടികള്‍ക്ക് പ്രത്യേക പരിശീലനമുണ്ട്. കാമറകളുടെയും മറ്റ് ഫോട്ടോഗ്രഫി ഉപകരണങ്ങളുടെയും പ്രദര്‍നം നടത്താനും സജ്ജീകരണമേര്‍പ്പെടുത്തുന്നുണ്ട്.
ഫോട്ടാഗ്രാഫര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സഹായിക്കാന്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ടീം രൂപവത്കരിക്കും. ഔട്ട് ഡോര്‍ ട്രിപ്പുകള്‍ സംഘടിപ്പിക്കുകയും എടുക്കുന്ന ഫോട്ടോകളെക്കുറിച്ച് അവലോകനം നടത്തുകയും ചെയ്യും. ബഹ്‌റൈനിലുള്ളവര്‍ക്കുമാത്രമായി ഒക്‌ടോബറിലും അന്താരാഷ്ട്ര തലത്തില്‍ ഡിസംബറിലും ഫോട്ടോഗ്രഫി മല്‍സരം നടത്തും.
സാഹിത്യവിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ക്ലബ്. മാത്യുസ് കെ.ഡി കണ്‍വീനറും ലിനേന്ദ്രന്‍ ആലക്കല്‍, റെജി പുന്നോലി എന്നിവര്‍ ജോ. കണ്‍വീനര്‍മാരുമായുള്ള കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷ് കോ-ഓഡിനേറ്ററാണ്.
നാളെ ഉദ്ഘാടന ചടങ്ങില്‍ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. ഷീന്‍ ജോണ്‍സന്‍ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി എന്‍.കെ വീരമണി, അഡ്വ അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിക്കും.
Thursday, June 24, 2010

സമാജം ഫോട്ടോഗ്രഫി ക്ലബ് ഖലീഫ ഷഹീന്‍ ഉദ്ഘാടനം ചെയ്യും
Tags
# ഫോട്ടോഗ്രാഫി ക്ലബ്
# സമാജം ഭരണ സമിതി 2010
Share This
About ബഹറിന്‍ കേരളീയ സമാജം
ബഹ്റൈന്‍െറ സൗന്ദര്യം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫി മല്‍സരം
ബഹറിന്‍ കേരളീയ സമാജംMar 10, 2012പൂവിളി -2011: റിഹേഴ്സല്‍ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
ബഹറിന്‍ കേരളീയ സമാജംAug 11, 2011സമാജം നാടക പരിശീലന കളരി-വിഡിയോ ദൃശ്യം
ബഹറിന്‍ കേരളീയ സമാജംAug 03, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment