'സ്ത്രീകള്‍ക്ക് അംഗത്വം: പ്രശ്‌നം മുന്‍ഗണനയുടേത്' - Bahrain Keraleeya Samajam

Breaking

Wednesday, June 9, 2010

'സ്ത്രീകള്‍ക്ക് അംഗത്വം: പ്രശ്‌നം മുന്‍ഗണനയുടേത്'

കേരളീയ സമാജത്തില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കുന്ന കാര്യത്തില്‍ നിയന്ത്രണങ്ങളില്ലെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള വ്യക്തമാക്കി. മുന്‍ഗണനയുടെ കാര്യത്തില്‍ മാത്രമാണ് പ്രശ്‌നം. സ്ത്രീകള്‍ക്ക് വോട്ടവകാശം വേണോ അതോ സമാജത്തിന്റെ പരിപാടികളില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിക്കണമോ എന്നതാണ് പ്രശ്‌നം. സമാജത്തിന്റെ സൗകര്യങ്ങള്‍ക്കനുസരിച്ചേ അംഗത്വം നല്‍കാന്‍ കഴിയൂ. ഭര്‍ത്താവിനൊപ്പം ഭാര്യക്കും അംഗത്വം നല്‍കുകയാണെങ്കില്‍ ഇപ്പോള്‍ 800 കുടുംബങ്ങള്‍ക്കുമാത്രമേ സമാജം അംഗങ്ങളാകാന്‍ കഴിയൂ. ഇവര്‍ക്ക് മുതിര്‍ന്ന മക്കളുണ്ടെങ്കില്‍ പിന്നെയും പ്രാതിനിധ്യം കുറയും. അതേസമയം, ഇപ്പോള്‍ 1400ഓളം അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമാജത്തിന്റെ എല്ലാ പരിപാടികളിലും പങ്കെടുക്കാനാകുന്നുണ്ട്. അംഗത്വമുള്ള സ്ത്രീകള്‍ സമാജത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കുടുംബത്തിലെ ഭര്‍ത്താവിനുപകരം ഭാര്യ അംഗത്വം ആവശ്യപ്പെട്ടാല്‍ അത് നല്‍കുന്നതിന് സമാജം ഭരണഘടനയില്‍ തടസമുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അത്തരമൊരു അപേക്ഷ ഇതുവരെ സമാജത്തില്‍ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ ഇക്കാര്യം പരിശോധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

No comments:

Pages