ബഹ്റൈന്‍ കേരളീയ സമാജം (ബികെഎസ്) ബാലകലോത്സവത്തില്‍ കെ എസ് ആര്യലക്ഷ്മി കലാതിലകമായും അസ്ലം അബ്ദുള്‍ മജീദ് കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു പേര്‍ക്കും 50 പോയിന്റുകള്‍ വീതം ലഭിച്ചു. വൈഷ്ണവി ശ്രീകുമാര്‍ 45 പോയിന്റേടെ സാഹിത്യരത്ന പുരസ്കാരവും വിദ്യ വിശ്വനാദ് 46 പോയിന്റോടെ സംഗീതരത്ന പുരസ്കാരവും നേടി. ആര്യലക്മി ഭരതനാട്യത്തിലും മലയാള കാവ്യാലാപനത്തിലും മലയാള പ്രസംഗമത്സരത്തിലും ഒന്നാം സ്ഥാനവും മോഹിനിയാട്ടാത്തിലും സിനിമാറ്റിക് ഡാന്‍സിലും, പാശ്ചാത്യ ന്യത്തത്തിലും രണ്ടാം സ്ഥാനവും, നാടോടി ന്യത്തത്തില്‍ മൂന്നാം സ്ഥാനവും നേടി. ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍ എഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
അസ്ലം അബ്ദുള്‍ മജീദ് ലളിതഗാനം , കാവ്യാലാപനം, എന്നിവയില്‍ ഒന്നാം സ്ഥാനവും, കര്‍ണാടക സംഗീതം, നാടന്‍ പാട്ട് എന്നിവയില്‍ രണ്ടാം സ്ഥാനവും , മാപ്പിളപാട്ടില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. ഇബ്ന്‍ അല്‍ ഹൈഥം ഇസ്ലാമിക് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്
No comments:
Post a Comment