കേരളീയ സമാജം വനിതാവിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഈ മാസം 24ന് രാത്രി എട്ടിന് പ്രമുഖ സ്ത്രീപക്ഷ പ്രവര്‍ത്തക കെ. അജിത ഉദ്ഘാടനം ചെയ്യും.
വനിതാവേദി നടത്തിക്കൊണ്ടിരിക്കുന്ന കുക്കറി- കലാപരിപാടികള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി വേറിട്ട ദിശയിലൂടെയുള്ള പ്രവര്‍ത്തനമാണ് ഇത്തവണയുണ്ടാകുകയെന്നും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേരളീയ സമാജത്തിന് കഴിയും വിധം ഇടപെടുകയാണ് ഉദ്ദേശ്യമെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.
സാഹിത്യം, കല, പൊതുജീവിതം തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖരുമായുള്ള നിരന്തര സമ്പര്‍ക്കങ്ങള്‍ വനിതാവിഭാഗം ആലോചിക്കുന്നുണ്ട്.
ആദ്യപരിപാടി 25ന് രാവിലെ 11ന് അജിതയുമായുള്ള കൂടിക്കാഴ്ചയാണ്. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമല്ല, പൗരാവകാശ പോരാട്ടങ്ങളും സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങളും ഇന്ന് എവിടെയെത്തിനില്‍ക്കുന്നു എന്ന് തിരിച്ചറിയാനുള്ള സന്ദര്‍ഭമായിരിക്കും ഈ പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു.
ഇതില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. മൃദുല ബാലചന്ദ്രന്‍ കണ്‍വീനറായ വനിതാവിഭാഗത്തില്‍ 17 അംഗങ്ങളുണ്ട്.
മൃദുല ബാലചന്ദ്രന്‍, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, ട്രഷറര്‍ കെ.എസ് സജുകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Wednesday, June 9, 2010
Home
ഉത്ഘാടനം
വനിതാ വിഭാഗം
സമാജം ഭരണ സമിതി 2010
കേരളീയ സമാജം വനിതാവിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം
കേരളീയ സമാജം വനിതാവിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം
Tags
# ഉത്ഘാടനം
# വനിതാ വിഭാഗം
# സമാജം ഭരണ സമിതി 2010
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2010
Tags:
ഉത്ഘാടനം,
വനിതാ വിഭാഗം,
സമാജം ഭരണ സമിതി 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment