തിയേറ്റര്‍ ക്യാമ്പ് - Bahrain Keraleeya Samajam

Breaking

Saturday, July 11, 2015

തിയേറ്റര്‍ ക്യാമ്പ്

ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ ബഹറിന്‍ കേരളീയ സമാജത്തില്‍ നടന്നു വന്ന തിയേറ്റര്‍ ക്യാമ്പ്, നാടകത്തിനു പുതിയ രംഗ രീതിയും ദിശാബോധവും നല്‍കുന്ന അവതരണത്തോടെ സമാപിച്ചു.പ്രശസ്ത നാടക പ്രവര്‍ത്തകനായ ഡോ. സാം കുട്ടി പട്ടംകരിയാണ് ക്യാമ്പിനു നേത്രത്വം നല്‍കിയത്.സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ വിജയിച്ച ഡോ. സാം കുട്ടി, എറണാകുളത്തെ RLV കോളേജില്‍ നിന്നും പെയിന്റിഗിലും,ശില്പകലയിലും നാഷണല്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട് . തിയേറ്റര്‍ ആര്‍ട്സില്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ നിന്നും എംഫില്‍, ന്യൂ ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു യൂനിവേര്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്‌ എന്നിവ സ്വായത്തമാക്കിയ അദ്ദേഹം നാടകം എന്ന ദ്രിശ്യ കലയുടെ അപാര സാധ്യതകളുടെ നിരന്തരമായ അന്വേഷകനാണ്.
ഇരുപതു ദിവസം നീണ്ടു നിന്ന തിയേറ്റര്‍ ക്യാമ്പ് വ്യത്യസ്തമായ അനുഭവമാണ് അംഗങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത്.സാധാരണ സംഭവിക്കാവുന്ന ക്യാമ്പുകളുടെ ശീലങ്ങളെയും, രീതികളെയും മാറ്റി കുറിച്ചുകൊണ്ട് തന്റെ അനുഭവവും, ഗവേഷണവും നല്‍കിയ അറിവും ഊര്‍ജ്ജവും നല്‍കി ക്യാമ്പിലെ ഓരോ അംഗത്തിനും നാടക ബോധം വളര്‍ത്താനായിരുന്നു ഡോ. സാം കുട്ടി ശ്രേമിച്ചത്.ഒരു വേദിയില്‍ നില്‍ക്കാനും നടക്കാനും പഠിപ്പിക്കുക, വേദിയുടെ കോമ്പോസിഷന്‍ അറിയുക, ശബ്ദം കൊണ്ട് മാത്രമല്ലാതെ ശരീരം കൊണ്ടും കഥാപാത്രമാവുക, വെളിച്ചത്തിന്റെയും, സ്റ്റേജ് പ്രോപ്പര്‍ട്ടിസിന്റെയും ഡിസൈനില്‍ ബോധമുണ്ടാവുക വലിയ ഒരു ലോകത്തിലേക്കുള്ള ഒരു ചെറിയ വാതായനം തുറന്നു കിട്ടുകയായിരുന്നു ക്യാമ്പിലൂടെ എന്ന് പങ്കെടുത്ത ഓരോ ക്യാംമ്പഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ജൂലൈ ആറാം തീയതി നടന്ന ക്യാമ്പിന്റെ ഫിനാലെയില്‍ എന്‍.എസ്.മാധവന്റെ മന്ധോദരി എന്ന കഥയുടെ പ്രസക്ത ഭാഗങ്ങള്‍ അംഗങ്ങള്‍ പഠന വിഷയമാക്കിയതിനെ പ്രേഷക സമക്ഷത്തില്‍ അവതരിപ്പിക്കുകയുണ്ടായി.ഒരു വിഷയത്തിന് പ്രത്യേകിച്ചും രാമായണം ഉള്‍വേരായി കിടക്കുന്ന മന്ധോദരി പോലെയുള്ള ഒരു കഥയ്ക്ക് എങ്ങനെ ഗംഭീരമായ രഗാവിഷ്ക്കാരം നല്‍കാം എന്നതു ബോധ്യപ്പെടുന്നതായിരുന്നു അവതരണ രീതി. വ്യത്യസ്ത നാടക സങ്കേതങ്ങളായ അരീന ,പ്രോസീനിയം,സാന്റവിച്ച് എന്നീ സമ്പ്രദായങ്ങളുടെ ഒരു സങ്കലനവും ലൈറ്റ് ഡിസൈന്റെയും കഥാപാത്രങ്ങളുടെ അഭിനയ മികവു കൊണ്ടും പ്രശംസനീയമായിരുന്നു അവതരണം. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ബി.കെ.എസ് സെക്രട്ടറി ശ്രീ. പവിത്രന്‍ സ്വാഗതവും പ്രസിഡണ്ട്‌ ശ്രീ.വര്‍ഗീസ്‌ കാരക്കല്‍ അധ്യക്ഷ പ്രസംഗവും കലാവിഭാഗം സെക്രട്ടറി ജയകുമാര്‍ സുന്ദരരാജന്‍ ആശംസകളും അര്‍പ്പിച്ചു.
ഇതോടൊപ്പം ക്യാമ്പില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ഡോ. സാം കുട്ടി പട്ടംകരിക്ക് സമാജത്തിന്റെ സ്നേഹോപഹാരവും നല്‍കി. സ്കൂള്‍ ഓഫ് ഡ്രാമയുടെ കണ്‍വീനെര്‍ ശ്രീ .ശിവകുമാര്‍ കുളത്തൂപ്പുഴ നന്ദിയും പറഞ്ഞു.




ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ ബഹറിന്‍ കേരളീയ സമാജത്തില്‍ നടന്നു വന്ന തിയേറ്റര്‍ ക്യാമ്പ്, നാടകത്തിനു പു...
Posted by Bahrain Karaleeya Samajam on Saturday, 11 July 2015

No comments:

Pages