ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ സമാജത്തില്‍ പുരോഗമിക്കുന്നു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ മൈലാഞ്ചി രാവ് അരങ്ങേറും. വിദഗ്ധ ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ഡിസൈനുകളില്‍ രാത്രി എട്ടുമണിക്ക് ശേഷം മൈലാഞ്ചിയിടാന്‍ സൌകര്യമോരുക്കുന്നുണ്ട്. അതിലേക്കായുള്ള രജിസ്ട്രേഷന്‍ സമാജത്തില്‍ നടന്നു വരുന്നു.
ജൂലായ് 18 ശനിയാഴ്ച രാത്രി 8 മണിക്ക് പ്രമുഖ ഗായകരായ അന്‍വര്‍ ,ബേബി സഹജ , ഷമീര്‍ എന്നിവര്‍ നയിക്കുന്ന സംഗീതനിശ അരങ്ങേറും. കൂടാതെ പ്രശസ്ത ഹാസ്യ സാമ്രാട്ട് സിറാജ് പയ്യോളി അവതരിപ്പിക്കുന്ന കോമഡി സ്കിറ്റും . സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന നിരവധി കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാവും. ചടങ്ങില്‍ ബഹുമാനപെട്ട ഇന്ത്യന്‍ സ്ഥാനപതി H E Alok Kumar Sinha മുഖ്യാതിഥി ആയിരിക്കും.
ഈദ് ആഘോഷങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഈദ് ആഘോഷ കമ്മറ്റി കണ്‍വീനര്‍ ജനാര്‍ദ്ദനന്‍ കെ 39895431, ജോയിന്റ് കണ്‍ വീനര്‍മാരായ റിയാസ് ഇബ്രാഹിം 33189894, ശ്രീ ഷാഫിപറകാട്ട 39464958, ശ്രീ സിറാജ് 39443097 എന്നിവരെ വിളിക്കാവുന്നതാണ്.
No comments:
Post a Comment