സത്യജിത്റോയ് എന്ന ബംഗാളി സംവിധായകന്‍ 1955 ല്‍ നിര്‍മി ച്ച പാതെര്‍ പാഞ്ചാലി, ഇന്നത്തെ സിനിമകളുടെ സാംകേതിക മികവൊന്നും ഇല്ലെങ്കിലും പുതുമുഖങ്ങളായ നടീനടന്മാരെ വച്ച് നിസ്സാരമായ ചിലവില്‍ നിര്‍മിച്ച ഈ ചിത്രം യഥാര്‍ത്ഥ ജീവിതത്തെ എങ്ങനെ ചിത്രീകരിക്കാം എന്ന് കാണിക്കുന്നു. ഇന്നും ഇത്തരത്തില്‍ ജീവിക്കുന്ന ആള്‍ക്കാരെ നമ്മുടെ നാട്ടുമ്പുറങ്ങളില്‍ കാണാം.
ബംഗാളിലെ ഒരി ചെറിയ ഗ്രാമം. കാലം 1920 ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗങ്ങള്‍ ആണ്, ഗൃഹനാഥന് ഹരിഹര്‍റായി , ഭാര്യ സര്‍ബജയ, മകള്‍ ദുര്‍ഗ, മകന് അപു, ഇവരുടെ കൂടെ താമസിക്കുന്ന പടുവൃദ്ധയായ അമ്മുമ്മ ഇന്ദിര താകൃന്‍ എന്നിവര്‍. അല്പം കവിതയും നാടകം എഴുതലും ചെറിയതോതില്‍ പൂജയും മറ്റുമായി തന്റെ പൂര്‍വികരുടെ വീട്ടില്‍ കഴിയുന്ന ഹരിഹര്‍ റായിക്ക് കുടുംബം പുലര്‍ത്താനുള്ള വരുമാനം ഇല്ല. ചെയ്യുന്ന ജോലിക്ക് കണക്കു പറഞ്ഞു പണം വാങ്ങാനും അറിയില്ല.
ഓല മേഞ്ഞ വീട് തകര്‍ന്നു വീഴാറായി. വളര്‍ന്നു വരുന്ന മകളുടെ വിവാഹത്തിനും മകന്റെ വിദ്യാഭ്യാസതിന്റെയും എല്ലാം കാര്യമാണ് ഭാര്യക്ക് എന്നും പറയാനുള്ളത്. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ വിഷമങ്ങള്‍ മാറും എന്ന ശുഭാപ്തി വിശ്വാസക്കാരനാണ് അയാള്‍. അയാളുടെ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് കഥ . സത്യജിത്റേ ആദ്യസംവിധാനം .ചെയ്ത പഥേർ പാഞ്ചാലി 11
അന്താഷ്ട്രപുരസ്കാരങ്ങൾ കരസ്ഥമാ
ഈ മനോഹരമായ അനുഭവം തരുന്ന ചിത്രം നിങ്ങള്ക്ക് മുന്നില് വരുന്നു ഈ ബുധനാഴ്ച (15/07/2015)
No comments:
Post a Comment