ഫാല്‍ക്കെ പുരസ്കാരജേതാവായ അടൂര്‍ ഗോപാലാകൃഷ്ണന്റെയാണ് ഈ സിനിമ.
2002-ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ ഇതിവൃത്തം, മനുഷ്യമനസ്സിലെ കുറ്റബോധവും പാപചിന്തയുമാണ്. ജോലിയില്‍നിന്ന് വിരമിച്ച ഒരു ആരാച്ചാരുടെ ഭീതികളും ആധികളും ഈ സിനിമയ്ക്ക് വന്യവും നിഗൂഢവുമായ ഒരു അനുഭവപരിവേഷം പകര്‍ന്നു നല്കി. മനുഷ്യാനുഭവത്തിന്റെ അമേയവും അബോധപരവുമാ
യ ചിന്തകളെയാണ് സംവിധായകന്‍ വിഷയമാക്കിയത്. കൌരവരുടെ പ്രേരണയാല്‍ പാണ്ഡവരുടെ നിഴലുകളില്‍ കുത്തി, അവരെ കൊല്ലാന്‍ ശ്രമിച്ച ഒരു മാന്ത്രികന്റെ ചെയ്തികളെ, അയാളുടെ ഭാര്യ അനീതിയായി കാണുന്നു. സ്വന്തം കു
ഞ്ഞിനെ കൊല്ലുന്നതിലൂടെ, ഭര്‍ത്താവിന്റെ ചെയ്തിക്ക് നീതിമത്കരണം തേടുകയാണ് ഭാര്യ. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ അവതരിപ്പിച്ച ആരാച്ചാര്‍ എന്ന കഥാപാത്രവും സ്വയം പീഡിപ്പിച്ചുകൊണ്ട് തന്റെ പൂര്‍വകാല ചെയ്തികള്‍ക്ക് നീതിന്യായങ്ങള്‍ തേടുവാന്‍ ശ്രമിക്കുന്നു. 2002-ല്‍ ഇറ്റലിയില്‍ നടന്ന വെനീസ് ഫിലിം ഫെസ്റ്റിവലില്‍ 'നിഴല്‍ക്കുത്ത്' പ്രദര്‍ശിപ്പിക്കുകയുണ്ടായി. ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനും അർഹമായ ഈ ചിത്രം നിങ്ങള്ക്കായി കൊണ്ട് വരുന്നു ഈ ആഴ്ച ജൂലൈ 8ന് കൃത്യം 7:30 ന് BKS യുസുഫ് അലി ഹോള്ളിൽ. കാണാൻ ഏവരെയും സ്വാഗതം ചെയ്യുന്നു...
No comments:
Post a Comment