'ഭഗവദജ്ജുകം - Bahrain Keraleeya Samajam

Breaking

Wednesday, October 24, 2012

'ഭഗവദജ്ജുകം

സമകാലികസമൂഹത്തില്‍ പിഴച്ചുപോകുന്ന നിയമങ്ങളെയും സദാചാര വ്യവസ്ഥയെയും തുറന്നുകാട്ടി 'ഭഗവദജ്ജുകം' അരങ്ങേറും . ശിഷ്യന്റെ സംശയങ്ങള്‍ക്ക് പരിഹാരംകാണാനായി അഭിസാരികയുടെ ശരീരത്തിലേക്ക് പരസ്പര പരകായപ്രവേശനം നടത്തുന്ന ഗുരുവിലൂടെയാണ് നാടകം പുരോഗമിക്കുന്നത്.

ആധ്യാത്മികചിന്ത ഉള്ളില്‍നിറച്ച വിപ്ലവകാരിയും നാടിന്റെ തനതുപാരമ്പര്യത്തിന്റെ നന്മ മറക്കുന്ന യുവത്വവും നാടകത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 

രണ്ടുസഹസ്രാബ്ദംമുമ്പുള്ള ബോധായനന്റെ സംസ്‌കൃത പ്രഹസനമാണ് ഭഗവദജ്ജുകം. നിലപാടുകളില്ലാത്ത ആധുനികസമൂഹത്തിന്റെ ചെയ്തികളെ പുനരാഖ്യാനമായ ഈ ആക്ഷേപഹാസ്യനാടകം വിമര്‍ശന വിധേയമാക്കുന്നു.

ബഹറിന്‍ കേരളീയ സമാജം ഡ്രാമാ ക്ലബ്ബാണ്‌ നാടകം വേദിയില്‍ അവതരിപ്പിക്കുന്നത്

No comments:

Pages