അറിവിന്‍െറ ആദ്യാക്ഷരം കുറിച്ച് കുരുന്നുകളുടെ വിദ്യാരംഭം - Bahrain Keraleeya Samajam

Breaking

Thursday, October 25, 2012

അറിവിന്‍െറ ആദ്യാക്ഷരം കുറിച്ച് കുരുന്നുകളുടെ വിദ്യാരംഭം

മനാമ: അറിവിന്‍െറ ആദ്യാക്ഷരമാധുര്യം നുകര്‍ന്ന് നിരവധി കുഞ്ഞുങ്ങള്‍ വിദ്യാരംഭം കുറിച്ചു. ബഹ്റൈന്‍ കേരളീയ സമാജം, ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിലും അറാദ് ക്ഷേത്രത്തിലുമാണ് രാജ്യത്തെ പ്രധാന ചടങ്ങുകള്‍ നടന്നത്. ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തിലുള്ള നവരാത്രി മഹോല്‍സവത്തിനും വിദ്യാരംഭത്തിനും വന്‍ ഒരുക്കങ്ങളാണ് ബന്ധപ്പെട്ടവര്‍ നടത്തിയത്. ചൊവ്വാഴ്ച മുതല്‍ രണ്ടു ദിനം നീണ്ട വിപുലമായ പരിപാടികളാണ് ഇതിന്‍െറ ഭാഗമായി സംഘടിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മലയാളത്തിന്‍െറ പ്രിയ കവയത്രി സുഗതകുമാരി ടീച്ചര്‍ നവരാത്രി മഹോല്‍സവത്തിന്‍െറ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് ‘നാദബ്രഹ്മം’ അവതരിപ്പിച്ച അര്‍ധശാസ്ത്രീയ സംഗീത പരിപാടിയായ ‘ഹൃദയാജ്ഞലി’ അരങ്ങേറി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് വിദ്യാരംഭം കുറിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറിലധികം കുരുന്നുകള്‍ക്ക് സുഗതകുമാരി ടീച്ചര്‍ ആദ്യാക്ഷരം കുറിച്ചു. രാത്രി എട്ടിന് സുഗതകുമാരി ടീച്ചര്‍ കേരളീയ സമാജം ബാലകലോല്‍സവം ഔചാരികമായി ഉദ്ഘാടനം ചെയ്തു.

No comments:

Pages