ആനന്ദ ബസാറും സ്നേഹവിരുന്നും - Bahrain Keraleeya Samajam

Saturday, October 13, 2012

demo-image

ആനന്ദ ബസാറും സ്നേഹവിരുന്നും

ബഹ്റൈന്‍ കേരളീയ സമാജം ഈ മാസം 19, 20 തീയതികളില്‍ ആനന്ദ ബസാറുംå സ്നേഹ വിരുന്നും നടത്തും. രാവിലെ 10 മുതല്‍ രാത്രി 11 വരെ നടക്കുന്ന ആനന്ദ ബസാറില്‍ കുടുംബസമേതം ആസ്വദിക്കാനും ആനന്ദിക്കാനും കഴിയുംവിധത്തിലുള്ള വിപുലമായ വിനോദ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കുവാന്‍ കഴിയുന്ന നിരവധി ഭക്ഷണ ശാലകള്‍ ഇതോടൊപ്പമുണ്ടാകും. ഫാമിലി ഗെയിമുകള്‍, ഫാഷന്‍ ഷോ, കലാപരിപാടികള്‍, കുട്ടികള്‍ക്കും വനികള്‍ക്കും പ്രത്യേകം പങ്കെടുക്കാവുന്ന ഗ്രൂപ്പ് ഗെയിമുകള്‍, തംബോല, സ്റ്റേജ് ഷോ തുടങ്ങിയവയുണ്ടാകും. 20 ന് നടക്കുന്ന സ്നേഹ വിരുന്നില്‍ മുന്‍ കൂട്ടി റജിസ്റ്റര്‍ ചെയîുന്നവര്‍ക്കും ക്ഷണിക്കപ്പെട്ടവര്‍ക്കുമാണ് പങ്കടുക്കാന്‍ അവസരം. ഹിന്ദുസ്ഥാനി സംഗീതം, ഗസല്‍, മെലഡി ഗാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ സംഗീത സായാഹ്നവുമുണ്ടായിരിക്കും. രാജു കല്ലുംപുറം സ്നേഹ വിരുന്നിന്റെ കണ്‍വീനറായും എം.കെ. സിറാജുദ്ദീന്‍ ആനന്ദ ബസാര്‍ കണ്‍വീനറായുമുള്ള കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നു. വിവിധ സ്റ്റാളുകള്‍, ഭക്ഷണ ശാലകള്‍ തുടങ്ങിയവ നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍, സംഘടനകള്‍, ഗ്രൂപ്പുകള്‍ എന്നിവ സമാജം ഓഫീസുമായി ബന്ധപ്പെടണം.

Pages