സമ്മര്‍ ക്യാംപ് ജൂലൈ അഞ്ച് മുതല്‍ - Bahrain Keraleeya Samajam

Monday, June 25, 2012

demo-image

സമ്മര്‍ ക്യാംപ് ജൂലൈ അഞ്ച് മുതല്‍

ബഹ്റൈന്‍ കേരളീയ സമാജം നടത്തുന്ന ഇൌ വര്‍ഷത്തെ സമ്മര്‍ ക്യാംപ് ജൂലൈ അഞ്ചിന് ആരംഭിക്കും. അഞ്ചു മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. ഒാഗസ്റ്റ് 17 ന് നടക്കുന്ന സമാപന ചടങ്ങില്‍ കുട്ടികളെ പങ്കെടുപ്പിച്ചു കലാപരിപാടികള്‍ അരങ്ങേറും. ഇൌ വര്‍ഷത്തെ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് മനോജ് നാരായണനാണ് ക്യാംപിന് നേതൃത്വം നല്‍കുക. കളികള്‍, ലഘു നാടകങ്ങള്‍, പിക്നിക്, മാജിക് ഷോ, ചിത്രരചന, കേരളത്തിന്റെ ഭാഷയും സംസ്ക്കാരവും കുട്ടികള്‍ക്ക് അനുഭവവേദ്യമാകുന്ന സ്ളൈഡ് ഷോകള്‍ , ചലച്ചിത്ര പ്രദര്‍ശനം എന്നിവയുമുണ്ടായിരിപ്പിക്കും. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയതി ജൂണ്‍ 30. വിവരങ്ങള്‍ക്ക്: മനോഹരന്‍ പാവറട്ടി (39848091 ), അബ്ദുല്‍ റഹ്മാന്‍ (39678075).

Pages