ബികെഎസ് ഭരണസമിതി നാളെ സ്ഥാനമേല്‍ക്കും - Bahrain Keraleeya Samajam

Breaking

Wednesday, June 6, 2012

ബികെഎസ് ഭരണസമിതി നാളെ സ്ഥാനമേല്‍ക്കും

. ബഹ്റൈന്‍ കേരളീയ സമാജം ഭാരവാഹികള്‍ നാളെ വൈകിട്ട് 7.45ന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനമേല്‍ക്കും. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ മുഖ്യാതിഥി ആയിരിക്കും. ഇന്ത്യന്‍ സ്ഥാനപതി ഡോ. മോഹന്‍ കുമാര്‍, ഡോ. രവിപിള്ള എന്നിവര്‍ സംബന്ധിക്കും. കഴിഞ്ഞ മൂന്നരവര്‍ഷത്തെ സേവനത്തിനുശേഷം സ്ഥലം മാറിപ്പോകുന്ന ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ. അജയ കുമാറിന് യാത്രയയപ്പ് നല്‍കും. തുടര്‍ന്ന് രമേശ് പിഷാരടി,സാജന്‍ പള്ളുരുത്തി, പ്രജിത്ത് എന്നിവരുടെ കോമഡി ഷോയും സമാജം അംഗങ്ങളുടെ കലാ പരിപാടികളും അരങ്ങേറും. വെള്ളിയാഴ്ച രാവിലെ 11 മുതല്‍ മനാമ ഇന്ത്യന്‍ ക്ലബില്‍ ഡോ. മാധവന്‍ നായരുമായി മുഖാമുഖം നടക്കും. ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ സമാജം ഓഡിറ്റോറിയത്തില്‍ ഡോ. മാധവന്‍ നായര്‍ ബഹ്റൈനിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ്, മനോഹരന്‍ പാവര്‍ട്ടി, മുരളീധര്‍ തമ്പാന്‍, എ.സി.എ ബക്കര്‍, സതീന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.

No comments:

Pages