ദൃശ്യ വിരുന്നൊരുക്കി ‘ടിപ്പുവിന്‍െറ ആര്‍ച്ച’ - Bahrain Keraleeya Samajam

Breaking

Saturday, June 2, 2012

ദൃശ്യ വിരുന്നൊരുക്കി ‘ടിപ്പുവിന്‍െറ ആര്‍ച്ച’

കടത്തനാടിന്‍െറ ധീര വനിതയും മൈസൂര്‍ കടുവയും അരങ്ങില്‍ അങ്കം കുറിച്ചപ്പോള്‍ നാടക പ്രേമികള്‍ക്ക് അതൊരു നവ്യാനുഭവമായി. ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ഒരുക്കിയ ‘ടിപ്പുവിന്‍െറ ആര്‍ച്ച’ രചനയുടെ വൈവിധ്യം കൊണ്ടും സാങ്കേതിക മികവും കൊണ്ടും വേറിട്ട ദൃശ്യാനുഭവമായി. നാടകത്തിന്‍െറ ആദ്യാവതരണം കാണാന്‍ സമാജം അംഗങ്ങളും ക്ഷണിക്കപ്പെട്ടവരും ഉള്‍പ്പെടെ നിരവധി പേര്‍ സമാജം ഓഡിറ്റോറിയത്തിലെത്തി. കേന്ദ്ര കഥാ പാത്രങ്ങളായ ടിപ്പുവിനെ പ്രകാശ് വടകരയും ഉണ്ണിയാര്‍ച്ചയെ ജയമെനോനും തന്മയത്തത്തോടെ അവതരിപ്പിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു. നാടകത്തിന്‍െറ ഭാഗമായി അഭ്യാസക്കാഴ്ച്ചകളും ഉണ്ടായിരുന്നു. വടക്കന്‍ പാട്ടുകളിലെ പോരാട്ടവീര്യവും പ്രണയവും പ്രതികാരവും എല്ലാം കോര്‍ത്തിണക്കിയ നാടക രചന നിവഹിച്ചത് ആശമോന്‍ കൊടുങ്ങല്ലൂരാണ്. ടിപ്പുവിന്‍െറ പടയോട്ടവും ബ്രിട്ടീഷ് അധിനിവേശവും ഒരുക്കുന്ന സാമൂഹിക പാശ്ചാത്തലത്തിലാണ് നാടകത്തിന്‍െറ കഥാഗതി ചിട്ടപ്പെടുത്തിയത്. ടിപ്പുവിന്‍െറ കൊട്ടാരവും കടത്തനാടന്‍ തറവാടും അടക്കമുള്ള രംഗ സജ്ജീകരണം സമൃദ്ധമായ ഒരു ദൃശ്യ വിരുന്നായിരുന്നു. ബിജു കുന്നംകുളമാണ് രംഗപടം ഒരുക്കിയത്. മനോജ് ആലപ്പുഴ , ദിനേഷ് കുറ്റിയില്‍, ശിവകുമാര്‍ കൊല്ലറോത്ത്, ജയശങ്കര്‍ , സേതു മാധവന്‍, ശ്രീക്കുട്ടി, ജയ രവികുമാര്‍, കലാ സേതു, രശ്മി, സുവിത, പ്രമീള, ശബരീഷ് ,നന്ദകുമാര്‍ എടപ്പാള്‍, നിദ്ദേഷ്, രാജഗോപാല്‍ തുടങ്ങി 50ഓളം കലാകാരന്മാര്‍ നാടകത്തിന്‍െറ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചു. സംഗീതം സാം തിരുവല്ലയും, പ്രകാശ നിയന്ത്രണം കൃഷ്ണകുമാറും നൃത്തസംവിധാനം അശോകന്‍ കുന്നംകുളവും നിര്‍വഹിച്ചു. വെള്ളിയാഴ്ച അഞ്ചുമണിക്ക് ബഹ്റൈനിലെ മുഴുവന്‍ മലയാളി സമൂഹത്തിനുമായി നാടകം പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മനോഹരന്‍ പാവറട്ടി (39848091 ) എന്‍.കെ. വീരമണി (36421369) എന്നിവരുമായി ബന്ധപ്പെടണം. നേരത്തെ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, ഭാരവാഹികളായ മനോഹരന്‍ പാവറട്ടി, ആഷ്ലി ജോര്‍ജ്, വീരമണി, യു.എ.ഇ എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് ദീപക് നായര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Pages