കാണികളെ രസിപ്പിച്ച 'വെള്ളിത്തിര' - Bahrain Keraleeya Samajam

Thursday, September 8, 2011

demo-image

കാണികളെ രസിപ്പിച്ച 'വെള്ളിത്തിര'

കേരളീയ സമാജം ഓണാഘോഷത്തില്‍ സമാജം സിനിമാ ക്ലബ് അവതരിപ്പിച്ച 'വെള്ളിത്തിര' കാണികളെ രസിപ്പിച്ചു. 50ഓളം കലാകാരന്മാര്‍ അണിനിരന്ന 'താരനിശ'ക്ക് പ്രവീണ്‍ നായരും മനേക്ഷും നേതൃത്വം നല്‍കി. മലയാളത്തിന്റെ നാഴികക്കല്ലുകളായ സിനിമകളും കാലഘട്ടങ്ങളും നടന്മാരും ഗാനങ്ങളുമെല്ലാം വേറിട്ട അവതരണത്തിലൂടെ രംഗത്തെത്തി. സിനിമാ താരങ്ങളുമായി രൂപസാമ്യമുള്ളവരുടെ കാസ്റ്റിങ്, പാട്ടുകളുടെ തെരഞ്ഞെടുപ്പ്, സംവിധാനം, ചമയം, പ്രകാശസന്നിവേശം എന്നിവ ശ്രദ്ധേയമായി. ചമയം സുരേഷ് അയ്യമ്പള്ളിയും പ്രകാശ സംവിധാനം സുനിലും നിര്‍വഹിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്‍, പൃഥ്വീരാജ്, ജയറാം എന്നിവരുടെ വേഷങ്ങള്‍ വേദിയിലെത്തി. അടൂര്‍ ഭാസിയുടെ വേഷം ചെയ്ത ദിനേശ് കുറ്റിയില്‍, ശോഭനയുടെ നാഗവല്ലിയായി രംഗത്തെത്തിയ നന്ദ രാധാകൃഷ്ണന്‍, മാധവിയുടെ ഉണ്ണിയാര്‍ച്ചയായ ഉമ, മാനസി, കാര്‍ത്തിക , നീതു സത്യന്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഉത്രാടനാളായ ഇന്ന് ഓണാഘോഷമില്ല

Photos

Pages