ബികെഎസ് ഓണാഘോഷം - Bahrain Keraleeya Samajam

Sunday, September 4, 2011

demo-image

ബികെഎസ് ഓണാഘോഷം


ബഹ്റൈന്‍ കേരളീയ സമാജം (ബികെഎസ്) ഓണാഘോഷം ജനഹൃദയങ്ങള്‍ കവര്‍ന്നു പുരോഗമിക്കുന്നു. ഇന്ന് സമാജം അംഗങ്ങളായ തൃശൂര്‍ ജില്ലക്കാര്‍ ഒരുക്കുന്ന വിവിധ കലാപരിപാടികള്‍ നടക്കും. വൈകിട്ട് ഏഴു മുതല്‍ ശ്രാവണ സ്മൃതികള്‍ എം.ആര്‍. സുഗതന്‍ അവതരിപ്പിക്കും. തുടര്‍ന്ന് സ്റ്റാര്‍ സിങ്ങര്‍ മഞ്ജുഷ അവതരിപ്പിക്കുന്ന നൃത്തം. തുടര്‍ന്ന് ജയരാജ് വാര്യര്‍ ഷോ. തിങ്കളാഴ്ച വൈകിട്ട ്ഏഴു മുതല്‍ തിരുവോണ സ്വപ്നങ്ങള്‍ ബബിത ചെട്ടിയാര്‍ അവതരിപ്പിക്കും.

നന്തി നിവാസികളുടെ ദഫ് മുട്ട്, ദീപ്തി സതീഷിന്റെ ഓണവിരുന്ന്, നന്തി നിവാസികളുടെ കോല്‍ക്കളി, ശുഭാ അജിത്തിന്റെ അത്തം പത്ത്, ഷീന ചന്ദ്രദാസിന്റെ വൈശാഖ സന്ധ്യ, തിരുവാതിരകളി, മലപ്പുറം ജില്ലക്കാരുടെ ഒപ്പന, റിഥമിക് ഡാന്‍സേഴ്സിന്റെ റിഥം ഹാര്‍മണി എന്നിവയുണ്ടാകും. രണ്ടാ ദിനം പായസമേളയില്‍ ദേവി ശങ്കരനാരായണന്‍, രാജാ ലക്ഷ്മി വിജയന്‍, ഉമ ഗണേഷ് എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടി.

ലുലു പൂക്കള മല്‍സരത്തില്‍ തൃശൂര്‍ ജില്ല ഒന്നാം സ്ഥാനവും ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി, കെസിഎ ഡ്രീംസ് ആര്‍ട്സ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇന്നലെ പടയണി, മഞ്ജുഷ, ഡാനി സെബാസ്റ്റ്യന്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനമേള നടന്നു.

Pages