പൂവിളി 2011' ഓണാഘോഷം - Bahrain Keraleeya Samajam

Breaking

Monday, September 5, 2011

പൂവിളി 2011' ഓണാഘോഷം

ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം ‘പൂവിളി 2011” ന്റെ നാലാം ദിവസം സമാജം അംഗങ്ങളായ പത്തനംതിട്ട നിവാസികള്‍ അണിയിച്ചൊരുക്കിയ പരിപാടികളായിരുന്നു. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കലാകാരായ മഞ്ജുഷയും ഡാനി സെബാസ്റ്റ്യനും നേത്യത്വം നല്‍കിയ പരിപാടി ശ്രദ്ധയാകര്‍ഷിച്ചതിനോടൊപ്പം പടയണിയും അവതരിപ്പിച്ചു. വേദിയില്‍ പത്തനംതിട്ട നിവാസികളായ പ്രമുഖരെ ആദരിച്ചു. ഇന്നും, നാളെയും സമാജം അംഗങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടികളുണ്ട്. ഇന്ന് ബഹ്റൈനിലെ നൃത്ത അധ്യാപകരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന വിവിധ പരിപാടികളാണ് അരങ്ങേറുന്നത്.

ബബിത ചെട്ടിയാര്‍ അണിയിച്ചൊരുക്കുന്ന തിരുവോണ åസ്വപ്നങ്ങള്‍, ദീപ്തി സതീഷ് ഒരുക്കുന്ന ഓണ വിരുന്ന്, തിരുവാതിര, ശുഭ അജിത് ഒരുക്കുന്ന അത്തം പത്ത്, ഷീന ചന്ദ്രദാസ് ഒരുക്കുന്ന വൈശാഖ സന്ധ്യ, ഭരതശ്രീ രാധാക്യഷ്ണന്‍ ഒരുക്കുന്ന തിരുവോണ തുമ്പികള്‍, അന്‍സുല്‍ എംഇഎ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ്, റിഥമിക് ഡാന്‍സേഴ്സ് കാഴ്ചവയ്ക്കുന്ന റിഥം ഹാര്‍മണി, നന്ദി നിവാസികള്‍ ഒരുക്കുന്ന കോല്‍ക്കളി എന്നീ പരിപാടികള്‍ അരങ്ങേറും

No comments:

Pages