ഓണം മലയാളികളുടെ ഉത്സവമാക്കാന്‍ കേരളീയ സമാജം ഒരുങ്ങുന്നു.. - Bahrain Keraleeya Samajam

Breaking

Thursday, July 16, 2009

ഓണം മലയാളികളുടെ ഉത്സവമാക്കാന്‍ കേരളീയ സമാജം ഒരുങ്ങുന്നു..

ബഹറിനിലെ മുഴുവന്‍ മലയാളി സമൂഹത്തെയും പങ്കാളികളാക്കി ഓണം ഒരു ഉത്സവമാക്കി മാറ്റാന്‍ കേരളീയ സമാജം ഒരുക്കം തുടങ്ങി. ആഗസ്റ്റ് 21 മുതല്‍ 10 ദിവസം നീളുന്ന കലാപരിപാടികളുടെ റിഹേഴ്സലിന്‌ ഇന്നലെ തുടക്കമായി. സമാജം ഓണാഘോഷം സമ്പന്നരുടെതാണെന്ന സാധാരണക്കാര്‍ക്കുള്ള ധാരണ ‍തിരുത്താനും തൊഴിലാളികള്‍ അടക്കമുള്ള മുഴുവന്‍ മലയാളികളെയും ആഘോഷസമയത്ത് സമാജത്തിലെത്തിക്കാനും പ്രത്യേക ശ്രമമുണ്ടാകുമെന്ന്‌ ഓണാഘോഷ കമ്മറ്റി കണ്‍വീനര്‍ എന്‍. കെ വീരമണി പത്രസമ്മേളനത്തില്‍ പറഞ്ഞു. ആഗസ്റ്റ് 21 മുതല്‍ 31 വരെ സാംസ്കാരിക പരിപാടികളും സെപ്തംബര്‍ 11 ന്‌ ഓണസദ്യയുമാണ്‌ ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. 21 ന്‌ സാംസ്കാരിക ഘോഷയാത്രയോടെ പരിപാടികള്‍ക്ക് തുടക്കമാകും. റമദാന്‍ ആയതിനാല്‍ ഓണസദ്യ വൈകിട്ടാണ്‌. ലേബര്‍ ക്യാബിലും മറ്റുമുള്ള മലയാളികള്‍ക്ക് പരിപാടി ആസ്വദിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ സമാജത്തിലേക്ക് 10 ദിവസവും പ്രത്യേക ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ട്. കൂടാതെ നാട്ടിലെപോലെ ഓണ വിഭവങ്ങള്‍ വിലകുറച്ചുവാങ്ങാന്‍ സൗകര്യം നല്‍കുന്ന ഉത്രാട ചന്ത നടത്താനും ആലോചിക്കുനുണ്ട്.ഇതിന്റെ സാങ്കേതികവും നിയമപരവുമായ കാര്യങ്ങള്‍ ആലേചിച്ചുവരികയാണ്‌ എന്ന്‌ പ്രസിഡന്‍റ്റ് പി. വി മോഹന്‍ കുമാര്‍ പറഞ്ഞു. തിരുവാതിര, അത്തപ്പൂക്കളം , പായസമേള എന്നിവയില്‍ ഇത്തവണ മത്സരമുണ്ട്. തെയ്യം, വള്ളംകളി, ഓട്ടംതുള്ളല്‍, മാര്‍ഗ്ഗംകളി, കോല്‍കളി, വില്ലടിച്ചാന്‍ പാട്ട്, കാക്കാരിശി നാടകം, ഒപ്പന, തിരുവാതിര, കഥാപ്രസംഗം, കൈകൊട്ടികളി തുടങ്ങിയ കേരളീയ കലാരുപങ്ങള്‍ ബഹ്റൈനിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കും. ഓണാഘോഷത്തിന്‌ ലോഗോയും പേരും കണ്‌ടെത്താന്‍ മത്സരം നടത്തും. ആഘോഷത്തിന്റെ പേരും ലോഗോയും ഈ മാസം 31 നകം സമാജത്തിലെത്തിക്കണം . വിജയികള്‍ക്ക് സമ്മാനം നല്‍കും . കലാപരിപാടികളില്‍ പങ്കെടുക്കാന്‍ തത്പര്യം ഉള്ളവര്‍ കണ്‍വീനര്‍ എന്‍ കെ വീരമണി, വനിതാവിഭാഗം കണ്‍വീനര്‍ മോഹിനി തോമസ് എന്നിവരുമായി ബന്ധപ്പെടണം എന്‍റ്റര്‍ടെയ്ന്മെന്റ് സെക്രട്ടറി ദാമു കോറേത്താണ്‌‌ പരിപാടിയുടെ കോ- ഓര്‍ടിനേറ്റര്‍. സതീഷ് മുതലയിലാണ്‌ ജോയിന്‍റ്റ് കണ്‍വീനര്‍. അസി. സെക്രട്ടറി എം കെ സിറാജുദീന്‍, ട്രഷറര്‍ ഫിലിപ്പ് എം വര്‍ഗ്ഗിസ്, ടിജെ ഗിരീഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

2 comments:

ബഹറിന്‍ കേരളീയ സമാജം said...
This comment has been removed by the author.
മേഘമല്‍ഹാര്‍(സുധീര്‍) said...

i am in kerala(thrissur).i came to know that MY CHILDHOOD FRIEND IN THRISSUR(OLLUR) ONE MR. SALESH.C.K. IS IN YOUR SAMAJAM. PLEASE CONTACT HIM AND TELL HIM TO CONTACT IN MY EMAIL.OR IN MY BLOG
mekhamalhaar.blogspot.com

Pages