കേരളീയ സമാജം അന്തര്‍ദേശീയ കാവ്യോത്സവം ' ഗ്രീഷ്മം ' 29 മുതല്‍ - Bahrain Keraleeya Samajam

Thursday, July 23, 2009

demo-image

കേരളീയ സമാജം അന്തര്‍ദേശീയ കാവ്യോത്സവം ' ഗ്രീഷ്മം ' 29 മുതല്‍

ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗം വിവിധ ഭാഷകളിലെ കവികളെ പങ്കെടുപ്പിച്ച് ' ഗ്രീഷ്മം ' എന്ന പേരില്‍ അന്തര്‍ദേശീയ കാവ്യേത്സവം നടത്തുന്നു.അറബ് അടക്കമുള്ള മറ്റ് സാമൂഹങ്ങളുമായുള്ള സാംസ്കാരിക വിനിമയത്തിന്റെ തുടക്കമാണ്‌ കാവ്യോത്സവമെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി ബന്യാമീന്‍ പറഞ്ഞു.സംസ്കാരങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍ കുറവാണെന്നും കേരളീയ സമാജം ഇതിന്‌ തുടക്കമിടുകയാണ്‌ എന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ്‌ ബഹറിനില്‍ ഇത്തരമൊരു വിവിധ ഭാഷാ കവി സമ്മേളനം നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ മാസം 29 മുതല്‍ 31 വരെയാണ്‌ പരിപാടി. 29ന്‌ രാത്രി എട്ടിന്‌ കുട്ടികളുടെ കാവ്യാലാപനം. എഴുത്തച്‌ഛന്‍ ,കുമാരനാശാന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അനില്‍ പനച്ചൂരാന്‍, റ്റി. പി. അനില്‍ കുമാര്‍, ദിവാകരന്‍ വിഷുമംഗലം, കുഴൂര്‍ വിത്സണ്‍ ,വിഷ്‌ണു പ്രസാദ്, അനൂപ് ചന്ദ്രന്‍, അഭിരാമി തുടങ്ങിയവരുടെ കവിതകള്‍ കുട്ടികള്‍ അവതരിപ്പിക്കുന്നു. മലയാള കവിതയിലെ വിവിധ തലമുറകളെയും കാവ്യപാരബര്യത്തെയും അറിയുവാനുള്ള അവസരമാണിത്.

30 ന്‌ രാവിലെ 8 ന്‌ അന്തര്‍ദേശീയ കാവ്യദിനം . വിവിധ ഭാഷകളിലുള്ള കവികള്‍ സ്വന്തം കവിത അവതരിപ്പിക്കും .ഹമീദ് ഖൈദ്, അലി അല്‍ ജലാവി, ഫാത്തിമാ മഹ്സിന്‍ (അറബി), മെലെന്‍ പാരഡസ് ( ഫിലിപ്പിന്‍), സാദിഖ് ഷാദ് (ഉറുദു) പരാഗ് മോഹന്‍ നത്കര്‍ണി (മറാട്ടി), രാജു ഇരിങ്ങല്‍ ( മലയാളം) എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും. തമിഴ്, തെലുങ്ക്, കന്നട കവികളെ പ്രതീക്ഷിക്കുന്നു. എഫ് . റേഡിയേ ചെയര്‍മാന്‍ പി. ഉണ്ണികൃഷ്ണന്‍ ഉത്ഘാടനം ചെയ്യും.

31 ന്‌ രാത്രി 8.30 ന്‍്‌ ബഹറിനിലെ മലയാളം കവികളുടെ ദിനം .ശക്‌തീധരന്‍, അനില്‍ കുമാര്‍, സജീവ് കടവനാട്, ഷംസ് ബാലുശേശരി, ജോമി മാത്യു, എം കെ, നമ്പ്യാര്‍, സെലാം കേച്ചേരി, സത്യന്‍ മാടാക്കര, ജിജി സ്വരൂപ്, ബിനോയ് കുമാര്‍, ലതാ ഷാജു, ശ്രീദേവി മധു, ഷൈലാ സോമകുമാര്‍ തുടങ്ങി ബഹറിനിലുള്ള പതിനഞ്ചോളം കവികള്‍ സ്വന്തം കവിതകള്‍ ആലപിക്കുന്നു. . കവിത അവതരിപ്പിക്കുവാന്‍ തത്പര്യം ഉള്ളവര്‍ സാഹിത്യവിഭാഗം സെക്രട്ടറിയുമായി ബന്ധപ്പെടണം . കവിതകളെ വിലയിരുത്തി കെ സി വര്‍ഗ്ഗിസ്, സുകുമാര്‍ മുള്ളേത്ത് എന്നിവര്‍ സംസാരിക്കും

ബഹറിനില്‍ ആദ്യമായി ഇത്രയും വിപുലമായി സംഘടിപ്പിക്കുന്ന ഈ കാവ്യോത്സവത്തിലേക്ക് ഏവരേയും ക്ഷണിച്ചു കൊള്ളുന്നു.


IPF

Pages