കേരളീയ ഉത്സവഛായയില്‍ സമാജം കേരളോത്സവം - Bahrain Keraleeya Samajam

Sunday, July 12, 2009

demo-image

കേരളീയ ഉത്സവഛായയില്‍ സമാജം കേരളോത്സവം

മണലില്‍ പൊരിച്ചെടുത്ത ചൂടുള്ള കപ്പലണ്ടി മുതല്‍ അബലപ്പുഴ പാല്‍പായസം വരെയുള്ള വിഭവങ്ങളും മലയാളി സമൂഹത്തിന്റെ നിറഞ്ഞ സാന്നിധ്യവുമായി കേരളീയ സമാജം ഒരുക്കിയ കേരളേത്സവം ശ്രദ്ധേയമായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുവാനാണ്‍ കേരളോത്സവം സംഘടിപ്പിച്ചത്. വാഴാഴ്ച്ച രാത്രി രാകേഷ് ബ്രഹ്മനന്ദന്‍ , സോണീയ എന്നിവരുടെ ഗാനമേളയും മാജിക്ക് ഷോയുമുണ്ടായിരുന്നു. ഇന്നലെ വടം വലിയോടെ മത്സരങ്ങള്‍ക്ക് തുടക്കമായി. പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സം ഘടനയുടെയും ക്ലബുകളുടെയും ടീമുകള്‍ വാശിയോടെ മത്സരിച്ചു. വാശിയേറീയ കബടികളി മത്സരവും നടന്നു. കബടികളി മത്സരത്തിലും വടംവലി മത്സരത്തിലും ബഹറിന്‍ ഇന്ത്യന്‍ ക്ലബ് ഒന്നാം സ്ഥാനം കരസ്തമാക്കി. തുടര്‍ന്ന് കുട്ടികള്‍ക്കും സ്ത്രീകള്‍കും വേണ്‌ടി കസേരകളി, സദസ്യരെ ഉള്‍പ്പെടുത്തി തത്സമയ മത്സരങ്ങള്‍ എന്നിവയും നടന്നു. മാവേലിക്കര അസോസിയേഷന്‍ ഒരുക്കിയ മാവേലിക്കര കൂട്ടന്‍പിള്ള സ്റ്റാളില്‍ അംബപ്പുഴ പാല്പായസം തുടങ്ങിയ അപൂര്‍വ വിഭവങ്ങള്‍ ഒരുക്കിയിരുന്നു. ഹാളിനുപുറത്ത് പ്രതിഭ ഒരുക്കിയ കപ്പലണ്‌ടീ സ്റ്റാള്‍ നിരവധിപേരെ ആകര്‍ഷിച്ചു. ശ്രീ നാരായണാ കല്‍ചറല്‍ സൊസൈറ്റി നാടന്‍ പാനിയങ്ങളും ഭക്ഷണവും വിളബി. സമാജം വനിതാവിഭാഗം സ്റ്റോളില്‍ കപ്പ-മീന്‍കറി, മേരും വെള്ളം, ദോശാ സാബാര്‍ എന്നിവയുണ്‌ടായിരുന്നു.വള്ളംകളി, കോല്‍കളി, അമ്മകുന്‍കുടം, ഒപ്പന, പക്കമേളം, മാര്‍ഗ്ഗംകളി, പഞ്ചവാദ്യം , തിരുവാതിര, കാവടിയാട്ടം എന്നിവയും അരങ്ങേറി. കുടമാറ്റം, ശബ്ദവും വെളിച്ചവും സംയോജിപ്പിച്ച സവിശേഷമായ വെടിക്കെട്ട് എന്നിവയടങ്ങുന്ന മതൃകാ തൃശൂര്‍ പൂരം മറ്റെരാകര്‍ഷണമായിരുന്നു. കുട്ടീകളും സ്ത്രീകളും അടക്കമുള്ള കുടുംബങ്ങളുടെ സാന്നിധ്യം ഉത്സവഛായ പകര്‍ന്നു.

1 comment:

ബഹറിന്‍ കേരളീയ സമാജം said...

മണലില്‍ പൊരിച്ചെടുത്ത ചൂടുള്ള കപ്പലണ്ടി മുതല്‍ അബലപ്പുഴ പാല്‍പായസം വരെയുള്ള വിഭവങ്ങളും മലയാളി സമൂഹത്തിന്റെ നിറഞ്ഞ സാന്നിധ്യവുമായി കേരളീയ സമാജം ഒരുക്കിയ കേരളേത്സവം ശ്രദ്ധേയമായി

Pages