ബഹ്റൈൻ കേരളീയ സമാജത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അശരണർക്കുള്ള ഭവന പദ്ധതി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 70 ഭവനങ്ങളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കേരളീയ സമാജത്തിലെ ഉപവിഭാഗങ്ങളിൽ ഏറ്റവും ശക്തമായ വായനശാല വിഭാഗം ഈ പദ്ധതിയുമായി സഹകരിക്കുന്നതിനു വേണ്ടി ലൈബ്രേറിയൻ ശ്രീ.വിനയചന്ദ്രന്റെ നേതൃത്വത്തിൽ ശ്രീ.ലോഹിദാസ് കൺവീനറായും ശ്രീ.റെജി അലക്സ് ജോയിന്റ് കൺവീനറായും വിപുലമായ കമിറ്റിക്കാണ് രൂപം നല്കിയത്. വായനശാല നിർമ്മിച്ചു നല്കുന്ന ഭവനത്തിന് അർഹയായി തിരഞ്ഞെടുത്തിരിക്കുന്നത് മാവേലിക്കര തെക്കേക്കര പല്ലാരിമംഗലത്ത് കളത്തൂർ തെക്കേതുവീട്ടിൽ ഉഷാകുമാരി എന്ന സാധു സത്രീയെയാണ്. നാലര ലക്ഷത്തിനു മുകളിൽ മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന ഭവനത്തിന്റെ നിർമ്മാണ ചുമതല ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ്. പ്രസ്തുത ഭവനത്തിന്റെ കല്ലിടൽ കർമ്മം ഡിസംബർ 23 ന് ശനിയാഴ്ച രാവിലെ 10.30 ന് മാവേലിക്കര MLA ശ്രീ. R.രാജേഷ് നിർവഹിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രസിഡൻറ് ശ്രീ. PV രാധാകൃഷ്ണപിള്ള, വായനാ ശാല വിഭാഗത്തെ പ്രതിനിധീകരിച്ചു കൊണ്ട് ജോയിന്റ് കൺവീനർ ശ്രീ.ഏഷ്ലി കുരിയൻ, ശ്രീ.തോമസ് കാട്ടുപ്പറമ്പിൽ, ലൈബ്രേറിയൻ ശ്രീ.വിനയചന്ദ്രന്റെ മാതാവ് ശ്രീമതി ശാന്തമ്മ പിള്ള, പത്നി ശ്രീമതി. പ്രജിത വിനയൻ, മുൻ സമാജം പ്രസിഡൻറ് ശ്രീ.മോഹൻകുമാർ, മുൻ സെക്രട്ടറി ശ്രീ.മധുസൂദനൻ നായർ, മുൻ സമാജം അംഗവും ഭവനപദ്ധതിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയുള്ള ശ്രീ.പ്രസാദ് ചന്ദ്രൻ, മുൻ ഇന്ത്യൻ സ്കൂൾ ബോർഡ് മെമ്പർ ശ്രീ ഡേവിഡ്, മുൻ സമാജം എക്സിക്യൂട്ടീവ് കമിറ്റി അംഗം ശ്രീ.സജി കുടശ്ശനാട്, മുൻ സമാജം എക്സിക്യൂട്ടീവ് അംഗവും KCSA ഭാരവാഹിയുമായ മനോജ് കുമാർ, ഹാബിറ്റാറ്റ് ഗ്രൂപ്പ് മാനേജർ ശ്രീ.വിനോദ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി - ഷൈല ലക്ഷമണൻ, വാർഡ് മെമ്പർ ഗീത ടീച്ചർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.രാജേഷ് സ്വാഗതവും, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ശൈല ലക്ഷ്മണ്‍ നന്ദിയും ആശംസിച്ചു. മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ച വക്കുന്ന സമാജത്തിന്റെ പ്രസിഡന്റ് ശ്രീ. PV രാധാകൃഷ്പിള്ളയെ MLA ശ്രീ. R രാജേഷ് മുക്തകണ്ഠം പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ആദരസൂചകമായി CPIM ലോക്കൽ കമ്മിറ്റിയെ പ്രതിനിധീകരിച്ചു കൊണ്ട് ശ്രീ .രാജേഷും, കോൺഗ്രസ്സ് ലോക്കൽ കമിറ്റിയെ പ്രതിനിധീകരിച്ചു കൊണ്ട് ശ്രീ.റോയും ശ്രീ. PV രാധാകൃഷ്ണപിള്ളയെ പൊന്നാടയണിയിച്ചു. നാട്ടിലുള്ള കേരളീയ സമാജം അംഗങ്ങൾ, മുൻ സമാജം അംഗങ്ങൾ, അവരുടെ കുടുംബാഗങ്ങൾ, അദ്യുദയകാംക്ഷികൾ പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങി ഒട്ടനവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Saturday, December 23, 2017
Share This
About ബഹറിന്‍ കേരളീയ സമാജം
Subscribe to:
Post Comments (Atom)
No comments:
Post a Comment