സമാജം ക്രിസ്തുമസ് ആഘോഷം ഡിസംബർ 30 ന് വൈകിട്ട് നാലു മണിമുതൽ വിപുലമായ പരിപാടികളോടെ നടക്കുന്നതാണ് വൈകിട്ട് 4 മണിക്ക് ക്രിസ്തുമസ് ട്രീ മത്സരം ആരംഭിക്കും , തുടർന്ന് ക്രിസ്തുമസ് കേക്ക് മത്സരവും നടക്കും, വൈകിട്ട് 7 .30 ന് നാടൻ കരോൾ മത്സരങ്ങൾ ആരംഭിക്കും ,കരോൾ ടീമുകൾ ഹാളിലൂടെ കരോൾ ഗാനങ്ങൾ പാടി സ്റ്റേജിൽ ഒരു ഗാനം പാടി അവസാനിപ്പിക്കും ക്രിസ്തുമസ് ഫാദർ ,നക്ഷത്ര വിളക്കുകൾ എന്നിവ കരോൾ ടീമിൽ അണി നിരക്കും ,ഏറ്റവും നല്ല ക്രിസ്തുമസ് ഫാദറിന് സമ്മാനം നൽകും . എട്ടു മണിക്ക് നടക്കുന്ന ക്രിസ്തുമസ് സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ടാ ഭദ്രാസനാധിപൻ ഡോ . ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപോലിത്ത മുഖ്യതിഥി ആയി പങ്കെടുത്ത് ക്രിസ്തുമസ് ദൂത് നൽകും , ക്രിസ്തുമസ് കൊയർ ഗാനങ്ങൾ ആലപിക്കും സ്‌കിറ്റ്, ഡാൻസ് തുടങ്ങിയ കലാ പരിപാടികളും നടക്കും . സമാജം അംഗങ്ങൾക്ക് ക്രിസ്തുമസ് ഡിന്നറും ഒരുക്കുന്നുണ്ട്. പേര് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകും.പരിപാടിയുടെ വിജയത്തിനായി അനു തോമസ് ജോൺ കൺവീനറും ,ഉണ്ണികൃഷ്‌ണ പിള്ള ജോയിന്റ് കൺവീനറും സാഹിത്യ വിഭാഗം സെക്രട്ടറി കെ ,സി ഫിലിപ്പ്
കോർഡിനേറ്റുമായ കമ്മിറ്റി പ്രവർത്തിക്കുന്നു എല്ലാ അംഗങ്ങളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു
No comments:
Post a Comment