സമാജം -ബഹ്‌റൈന്‍ ദേശീയ ദിനാഘോഷം ഈ വരുന്ന ഡിസംബര്‍ 16)൦ തീയതി. - Bahrain Keraleeya Samajam

Breaking

Thursday, December 14, 2017

സമാജം -ബഹ്‌റൈന്‍ ദേശീയ ദിനാഘോഷം ഈ വരുന്ന ഡിസംബര്‍ 16)൦ തീയതി.


ബഹ്റൈൻ കേരളീയ സമാജം ഈ വരുന്ന ശനിയാഴ്ച ,ഡിസംബര്‍ 16)൦ തീയതി ബഹറൈൻ ദേശീയ ദിനം സമുചിതമായി ആഘോഷിക്കുന്നു. രാജ്യത്തോടും ഭരണാതികാരികളോടും ഉള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് കേരളീയരുടെ നന്ദിയും കടപ്പാടും അറിയിക്കാനാണ് ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് എന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വീരമണി എൻ കെ. എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
മൂന്ന് വലിയ പോർട്രെയിറ്റുകൾ ആണ് ഈ വർഷത്തെ പ്രോഗ്രാമിന്‍റെ പ്രധാന ആകർഷണം, 40 അടി നീളവും 24 അടി വീതിയുമുള്ള ഹിസ്‌ മജസ്റ്റി കിങ് ഹമദ് ബിൻ ഇസ അൽ ഖലീഫ, HRH പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, ക്രൗൺ പ്രിൻസ് & ഡെപ്യൂട്ടി പ്രധാനമന്ത്രി HRH പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ മൂന്ന് വലിയ പോർട്രെയിറ്റുകൾ ആണ് സമാജം കലാകാരന്മാര്‍ നിര്‍മ്മിക്കുക.
46)൦ മത് ദേശീയ ദിവസം അടയാളപ്പെടുത്തുന്നതിന്, 46 ആർട്ടിസ്റ്റുകൾ ഈ പദ്ധതിയെ നയിക്കും. കൊളേജ് ആർട്ടിന്റെ ഒരു സൃഷ്ടിയാണിത്. 46 ക്യാപ്റ്റൻമാരിൽ ഓരോരുത്തർക്കും നൽകിയിട്ടുള്ള വിവിധ പ്ലൈവുഡ് കഷണങ്ങളിൽ ഇത് രൂപകൽപന ചെയ്യപ്പെടും. പ്രഭാതത്തിൽ ആരംഭിക്കുന്ന ജോലി 6 മുതൽ 7 മണിക്കൂർ വരെ നീണ്ടു നില്‍ക്കും. ഒടുവില്‍ എല്ലാം ഒരുമിച്ചു സമാജം ഗേറ്റിനു മുന്നിലുള്ള ഒരു സ്കഫോള്‍ഡിംഗ് സ്റ്റാൻഡുമായി ബന്ധിപ്പിക്കുകയും ചെയ്യും. സമാജം ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു സൃഷ്ടി ചെയ്യുന്നത് എന്നും ലോക ഗിന്നസ് ബുക്ക്‌ റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചുപറ്റാനാണ് സാധ്യത എന്നും സംഘാടകര്‍ അറിയിച്ചു.
കൂടാതെ രാത്രി 7.30 ന് സമാജം കലാവിഭാഗം നേതൃത്വം നല്‍കുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഗിന്നസ് വേൾഡ് റെക്കോഡ് ജേതാവായ കോഡെസ്വാരി കണ്ണൻ അവതരിപ്പിക്കുന്ന ഹുല ഹൂഡ്, ലെഡ്, ഫയർ നൃത്തങ്ങൾ അരങ്ങേറും.സമാജം അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കുന്ന നൃത്ത പരിപാടികളും ഹാസ്യ പരിപാടികളും ചടങ്ങിനു കൊഴുപ്പേകും.
എല്ലാവരെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ശ്രീ. വാമദേവനുമായി ബന്ധപ്പെടാവുന്നതാണ് 39441016.



No comments:

Pages